വാരാന്ത്യ കര്‍ഫ്യൂ; നിയന്ത്രണങ്ങളോട് സഹകരിച്ച് ജനം, കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി ഇന്ന് നിര്‍ണായക യോഗം

ബെംഗളൂരു: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിതീവ്രമാകുന്നതിന്‍റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ വാരാന്ത്യ കര്‍ഫ്യൂ രണ്ടാം ദിവസവും പൂര്‍ണമായി. വളരെ കുറച്ച് വാഹനങ്ങള്‍ മാത്രമാണ് കര്‍ഫ്യൂ ദിവസങ്ങളില്‍ നിരത്തിലിറങ്ങിയത്. കര്‍ഫ്യൂവിനോട്‌ ജനങ്ങള്‍ പൂര്‍ണമായും സഹകരിച്ചിരുന്നു. കടകള്‍ എല്ലാം അടഞ്ഞ് കിടന്നു. അവശ്യസേവന മേഖലകളില്‍ ഉള്‍പ്പെടുന്ന കടകള്‍ രാവിലെ പത്ത് മണി വരെ തുറന്ന് പ്രവര്‍ത്തിച്ചു.

ബെംഗളൂരുവില്‍ വളരെ കുറച്ച് വാഹനങ്ങള്‍ മാത്രമേ നിരത്തിലിറങ്ങിയിള്ളു. പ്രാധാന റോഡുകളില്‍ പോലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ച് പരിശോധന ശക്തമാക്കിയിരുന്നു. ആത്യാവശ്യ സേവനങ്ങളില്‍പ്പെടുന്ന ജീവനക്കാര്‍ക്കായി ബിഎംടിസി ബസുകള്‍ സര്‍വീസ് നടത്തിയിരുന്നു.

അഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മെ ശനി, ഞായര്‍ ദിവസങ്ങളില്‍ നഗരത്തില്‍ പരിശോധന നടത്തിയിരുന്നു. കര്‍ഫ്യൂ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ എടുക്കാന്‍ അദ്ദേഹം ഉദ്യോഗസ്ഥന്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

നിരത്തിലിറങ്ങിയ വാഹനങ്ങള്‍ കര്‍ശന നടപടികളോടെയാണ് കടത്തിവിട്ടത്. 90 ശതമാനം യാത്രക്കാരും യാത്രാകാരണങ്ങള്‍ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും മറ്റുള്ളവരുടെ വാഹനങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ടെന്നും സിറ്റി പോലീസ് കമ്മിഷണര്‍ കമാല്‍ പന്ത് അറിയിച്ചു. അനാവശ്യമായി പുറത്തിറങ്ങിയ 336 വാഹനങ്ങളാണ് പിടിച്ചെടുത്തത്. നഗരത്തില്‍ പരിശോധനക്കായി 200 ഓളം ഇടങ്ങളില്‍ സിറ്റി ആംഡ് റിസര്‍വ് ഉദ്യോഗസ്ഥര്‍, ഹോം ഗാര്‍ഡ് എന്നിവരെ പോലീസ് സംഘത്തോടൊപ്പം നിയോഗിച്ചിരുന്നു.

അതേ സമയം സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താനും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാനും മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ഉദ്യോഗസ്ഥര്‍, മന്ത്രിമാര്‍ എന്നിവരുമായി കൂടിയാലോചിച്ച ശേഷമായിരിക്കും ലോക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുക.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം