രണ്ടാം വര്‍ഷ പിയുസി പരീക്ഷകള്‍ നീട്ടിവെച്ചു; ഒന്നാം വര്‍ഷ പിയുസി പരീക്ഷ റദ്ദാക്കി

ബെംഗളൂരു: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രണ്ടാം വര്‍ഷ പിയുസി പരീക്ഷകള്‍ മാറ്റിവെക്കാനും ഒന്നാം വര്‍ഷ പിയുസി പരീക്ഷകള്‍ റദ്ദാക്കാനും തീരുമാനിച്ചതായി വിദ്യാഭ്യാസ മന്ത്രി എസ് സുരേഷ് കുമാര്‍ പറഞ്ഞു. പുതുക്കിയ തീയതികള്‍ പിന്നിട് അറിയിക്കുമെന്നും ഒന്നാം വര്‍ഷ പിയുസി വിദ്യാര്‍ഥികള്‍ക്ക് നേരിട്ട് രണ്ടാം വര്‍ഷത്തേക്ക് പ്രവേശനം നല്‍കുകയും പുതിയ അധ്യയന വര്‍ഷം ആരംഭിക്കുമ്പോള്‍ ബ്രിഡ്ജ് കോഴ്‌സ് ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

കോളേജ് അധ്യാപകന്‍മാര്‍ വര്‍ക്ക് ഫ്രം ഹോം തുടരണമെന്നും വിദ്യാര്‍ഥികളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്താനും വിദ്യാര്‍ഥികളുടെ പഠന നിലവാരം യഥാസമയം വിലയിരുത്തണമെന്നും മന്ത്രി പറഞ്ഞു.

നേരത്തെ വിദ്യാര്‍ഥികളുടേയും രക്ഷിതാക്കളുടേയും അധ്യാപകന്‍മാരുടേയും അഭ്യര്‍ഥന പരിഗണിച്ച് ഏപ്രില്‍ 18 മുതല്‍ മെയ് 18 വരെ നടക്കേണ്ട രണ്ടാം വര്‍ഷ പി യു സി പ്രാക്ടിക്കല്‍ പരീക്ഷ മാറ്റി വെച്ചിരുന്നു.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ബാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റി, കര്‍ണാടക യൂണിവേഴ്സിറ്റി, ബാംഗ്ലൂര്‍ നോര്‍ത്ത് യൂണിവേഴ്‌സിറ്റി, വിശ്വേശ്വരയ്യ ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി എന്നിവ പരീക്ഷകള്‍ മാറ്റിവെച്ചിരുന്നു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം