സ്വകാര്യ ആശുപത്രികളിലെ കിടക്കകളുടെ ലഭ്യത അറിയാന്‍ സേര്‍ച്ച് മൈ ബെഡ്

ബെംഗളൂരു: സ്വകാര്യ ആശുപത്രികളിലെ കിടക്കകളുടെ വിവരം അറിയാനായി പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തി. നിലവില്‍ സര്‍ക്കാര്‍ – സ്വകാര്യ മേഖലയില്‍ കോവിഡ് രോഗികള്‍ക്കായി സര്‍ക്കാര്‍ ക്വാട്ടയില്‍ ലഭ്യമായ കിടക്കകള്‍ അറിയാനുള്ള സെന്‍ട്രല്‍ ഹോസ്പിറ്റല്‍ ബെഡ് മാനേജ്‌മെന്റ് സിസ്റ്റത്തിന് സമാനമായി സേര്‍ച്ച് മൈ ബെഡ് എന്ന സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പ്രെവൈറ്റ് ഹോസ്പിറ്റല്‍ ആന്റ് നഴ്‌സിംഗ് ഹോം (പിഎച്ച്എന്‍എംഎ)  ആണ് പുതിയ വെബ് പോര്‍ട്ടല്‍ ആരംഭിച്ചിരിക്കുന്നത്. ഏപ്രില്‍ അഞ്ച് മുതല്‍ പോര്‍ട്ടലിലൂടെ ബെഡുകളുടെ തത്സമയ വിവരങ്ങള്‍ അറിയാമെന്ന് അസോസിയേഷന്‍ പ്രസിഡണ്ട് എച്ച്. എം. പ്രസന്ന പറഞ്ഞു.

പോര്‍ട്ടലില്‍ വിവരങ്ങള്‍ അപ്ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ക്ക് പരിശീലനം നല്‍കിയതായും അദ്ദേഹം പറഞ്ഞു. തത്സമയ വിവരങ്ങള്‍ യഥാസമയം പോര്‍ട്ടലില്‍ രേഖപ്പെടുത്തണമെന്ന് ബിബിഎംപി ചീഫ് കമീഷണര്‍ ഉത്തരവിറക്കി. ഇതു പാലിക്കാത്ത ആശുപത്രികള്‍ക്കെതിരെ ദേശീയ ദുരന്ത നിവാരണ വകുപ്പുകള്‍ പ്രകാരം കേസെടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം