ജാലഹള്ളി എയര്‍ഫോഴ്സ് സ്റ്റേഷനില്‍ 100 കിടക്കകളുള്ള കോവിഡ് കെയര്‍ സെന്റര്‍ സജ്ജമാക്കുന്നു

ബെംഗളൂരു: ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജാലഹള്ളി എയര്‍ ഫോഴ്സ് സ്റ്റേഷനില്‍ 100 കിടക്കകളുള്ള കോവിഡ് കെയര്‍ സെന്റര്‍ സജ്ജമാക്കുന്നു. സെന്റിന്റെ പ്രവര്‍ത്തനം വ്യാഴാഴ്ച തുടങ്ങും. ആദ്യഘട്ടത്തില്‍ 20 ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്ററുകള്‍ ഉള്ള കിടക്കകളാണ് ഏര്‍പ്പെടുത്തുന്നത്. തുടര്‍ന്ന് ഓക്‌സിജന്‍ ലഭ്യത സര്‍ക്കാര്‍ ഉറപ്പ് തരുന്നതോടെ 80 കിടക്കകള്‍ കൂടി സജ്ജമാക്കുമെന്ന് എയര്‍ ഫോഴ്‌സ് അധികൃതര്‍ പറഞ്ഞു.

100 കിടക്കകളില്‍ 40 കിടക്കകള്‍ പൈപ്പ് ഓക്‌സിജന്‍ സൗകര്യമുള്ളവയും ബാക്കിയുള്ളവ ഓക്‌സിജന്‍ കോണ്‍സെന്റേട്രറുകളുമായിരിക്കുമെന്നും ഈ മാസം 20 ഓടെ സെന്റര്‍ പൂര്‍ണ സജ്ജമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും അധികൃതര്‍ പറഞ്ഞു. എയര്‍ ഫോഴ്‌സ് കമാന്‍ഡ് ആശുപത്രിയില്‍ നിന്നുള്ള ഡോക്ടര്‍മാരും നഴ്‌സുമാരും പാരാമെഡിക്കല്‍ ജീവനക്കാരുമായിരിക്കും ചികിത്സക്ക് മേല്‍ നോട്ടം വഹിക്കുക. ബിബിഎംപിയുടെ കീഴിലായിരിക്കും രോഗികള്‍ക്കുള്ള പ്രവേശനം. മരുന്ന്, ഓക്‌സിജന്‍, സുരക്ഷ എന്നിവയില്‍ സര്‍ക്കാരിന്റെ സഹായം ഉണ്ടാകും. അധികൃതര്‍ വ്യക്തമാക്കി.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം