ഇനി വീട്ടിലിരുന്ന് കോവിഡ് ടെസ്റ്റ് ചെയ്യാം; ഐസിഎംആര്‍ മാര്‍ഗരേഖ പുറത്ത്

ന്യൂഡൽഹി: വീട്ടിലിരുന്നു കേവിഡ് പരിശോധന നടത്താന്‍ കഴിയുന്ന കോവിഡ് ടെസ്റ്റ് കിറ്റിന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസര്‍ച്ച് അംഗീകാരം ( ഐസിഎംആർ) നൽകി. ഇതിനായുള്ള റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിംഗ് കിറ്റുകള്‍ ഉടന്‍ വിപണിയിലിറക്കുമെന്ന് ഐസിഎംആര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് മാത്രമോ, അതല്ലെങ്കില്‍ ലാബില്‍ പരിശോധിച്ച് പോസിറ്റീവായവരുടെ പ്രൈമറി കോണ്ടാക്ടായവര്‍ക്കോ മാത്രമേ ആന്റിജന്‍ പരിശോധന നിര്‍ദേശിക്കുന്നുള്ളൂവെന്നാണ് എന്ന് ഐസിഎംആര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്.

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി പടരുന്ന സാഹചര്യത്തില്‍ ടെസ്റ്റിംഗ് പരമാവധി കൂട്ടാനാണ് വീട്ടില്‍ത്തന്നെ ആന്റിജന്‍ പരിശോധന നടത്താനുള്ള കിറ്റ് പുറത്തിറക്കാനൊരുങ്ങുന്നത്. കോവിഡ് രണ്ടാം തരംഗം ഗ്രാമങ്ങളിലാണ് ഏറ്റവും കൂടുതല്‍ പടരുന്നതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുമ്പോള്‍, കൂടുതല്‍ ടെസ്റ്റിംഗ് കിറ്റുകള്‍ ഗ്രാമീണമേഖലകളിലേക്ക് ഇതുവഴി എത്തിക്കാനാകുമെന്നും, ഐസിഎംആര്‍ കരുതുന്നു. വീടുകളിലെത്തി ആന്റിജന്‍ പരിശോധന നടത്തുന്നത് വഴി, രോഗലക്ഷണങ്ങളുള്ളവരെ പരമാവധി പുറത്തിറക്കാതെ പരിശോധന നടത്താനാകുമെന്നും കണക്കുകൂട്ടലുകളുണ്ട്.

പൂനെ ആസ്ഥാനമായുള്ള മൈ ലാബ് ഡിസ്‌കവറി സൊല്യൂഷന്‍സ് എന്ന കമ്പനിയാണ് കോവിസെൽഫ് ടിഎം എന്ന വീട്ടില്‍ പരിശോധന നടത്താവുന്ന തരം ആന്റിജന്‍ കിറ്റുകള്‍ വികസിപ്പിച്ചത്. എങ്ങനെ പരിശോധന നടത്താമെന്ന വിശദമായ മാന്വല്‍ കിറ്റിന്റെ കവറിലുണ്ടാകും. വീട്ടില്‍ ടെസ്റ്റ് നടത്തുന്ന എല്ലാവരും ഹോം ടെസ്റ്റിംഗ് ആപ്പ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നോ ആപിള്‍ സ്റ്റോറില്‍ നിന്നോ ഡൗണ്‍ലോഡ് ചെയ്യണം. അതിന് ശേഷം, ടെസ്റ്റ് നടത്തിയ ശേഷമുള്ള സ്ട്രിപ്പിന്റെ ചിത്രം ഈ ആപ്പ് വഴി അപ്‌ലോഡ് ചെയ്യണം. ഏത് ഫോണില്‍ നിന്നാണോ യൂസര്‍ റജിസ്‌ട്രേഷന്‍ നടത്തിയത് അതേ ഫോണില്‍ നിന്ന് വേണം ചിത്രം അപ്‌ലോഡ് ചെയ്യാന്‍. ഈ വിവരങ്ങള്‍ ഒരു സെന്‍ട്രല്‍ സെര്‍വറില്‍ സൂക്ഷിക്കപ്പെടും. ടെസ്റ്റ് കിറ്റ്, സ്വാബ്, മറ്റ് വസ്തുക്കള്‍ എന്നിവ എങ്ങനെ ഉപേക്ഷിക്കാമെന്നതിലും മാന്വല്‍ പ്രകാരമുള്ള നിര്‍ദേശങ്ങള്‍ പാലിക്കണം. ഈ ടെസ്റ്റില്‍ പോസിറ്റീവാകുന്നവരെ ലാബ് പരിശോധനയില്‍ പോസിറ്റീവായവരെപ്പോലെത്തന്നെ കണക്കാക്കുമെന്നും, കൃത്യമായി ക്വാറന്റീനടക്കം പാലിക്കണമെന്നും ഐസിഎംആര്‍ നിര്‍ദേശിക്കുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം