പോക്സോ കേസ്; അച്ഛനും മകനും അറസ്റ്റിൽ, ഇരുവരും പീഡിപ്പിച്ചത് അയൽവാസിയായ പെൺകുട്ടിയെ

ഉഡുപ്പി: അയൽവാസിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പിതാവിനേയും മകനേയും പോക്‌സോ നിയമപ്രകാരം അറസ്റ്റ്‌ ചെയ്‌തു. ബല്ലാരിയിലെ ശിവശങ്കർ (58), സച്ചിൻ (28) എന്നിവരെയാണ് മണിപ്പാൽ പോലീസ് അറസ്റ്റ് ചെയ്‌തത്‌.

മണിപ്പാൽ പറക്കലയിലെ പതിനാലുകാരിയെ ലൈംഗികമായി ചൂഷണം ചെയ്തതായണ് പോലീസിന് ലഭിച്ച പരാതി. പിതാവ് ശിവശങ്കർ ഒരു ഫുഡ് ഡെലിവറി കമ്പനിയിലും മകൻ സച്ചിൻ മണിപ്പാലിലെ ഒരു കാന്റീനിലുമാണ് ജോലി ചെയ്തിരുന്നത്. ഇവരുടെ താമസസ്ഥലത്തിന്ന് അടുത്തുള്ള പെൺകുട്ടിയെ മകൻ പിഡിപ്പിക്കുകയും വിവരം പെൺകുട്ടി യുവാവിന്റെ പിതാവിനെ അറിയിച്ചപ്പോൾ പിതാവും പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് സൂചന. എന്നാൽ പോക്സോ ആക്ട് നിലനിൽക്കുന്നതിനാൽ പോലീസ് കൂടുതൽ വിവരങ്ങൾ പുറത്ത്‌ വിട്ടിട്ടില്ല. ഉഡുപ്പി ചൈൽഡ് ഹെൽപ്പ് ലൈനിലാണ് പെൺകുട്ടിയുടെ പരാതി ആദ്യം എത്തുന്നത്. തുടർന്ന് വിവരം പോലീസിനെ അറിയിച്ചു. പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പീഡനത്തിനിരയായ പെൺകുട്ടിയെ അന്വേഷണത്തിന്‍റെ ഭാഗമായി മാറ്റി പാര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം