കർണാടകയിൽ ലോക് ഡൗൺ നീട്ടാൻ സാങ്കേതിക ഉപദേശക കമ്മിറ്റി നിര്‍ദേശം

ബെംഗളൂരു: സംസ്ഥാനത്ത് കോവിഡ് വ്യാപന സാഹചര്യം തുടരുന്നതിനാല്‍ നിലവിലുള്ള ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ജൂണ്‍ ഏഴിന് ശേഷവും കര്‍ശനമായി തന്നെ തുടരണമെന്ന് സാങ്കേതിക ഉപദേശക കമ്മിറ്റി(ടെക്നിക്കല്‍ അഡ്വൈസറി കമ്മിറ്റി-ടി.എ.സി) സര്‍ക്കാറിനോട് നിര്‍ദേശിച്ചു. ഞായറാഴ്ച നടന്ന സമിതിയുടെ 107 -ാമത്തെ യോഗത്തിലാണ് തീരുമാനമെടുത്തത്. സംസ്ഥാനത്തെ പോസിറ്റിവിറ്റി നിരക്ക് ഇപ്പോഴും 15 ശതമാനത്തിനടുത്തായി തുടരുകയാണ്. മരണനിരക്കാകട്ടെ 1.87 ശതമാനവുമാണ്. ഈ സാഹചര്യത്തിലാണ് കമ്മിറ്റിയുടെ നിര്‍ദേശം.

കോവിസ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിന് മുകളിലും ഓക്‌സിജന്‍ ബെഡുകളില്‍ 60 ശതമാനത്തിന് മുകളിലും രോഗികളുള്ള ജില്ലകളില്‍ നിയന്ത്രണങ്ങള്‍ ജൂണ്‍ അവസാനം വരെ തുടരാന്‍ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. പോസിറ്റിവിറ്റി നിരക്ക് അമ്പത് ശതമാനത്തില്‍ താഴെയും പുതിയ കേസുകള്‍ 5000 ത്തിന് താഴെയും സിഎഫ്ആര്‍(കേസ് ഫെറ്റാലിറ്റി റേറ്റ്) ഒരു ശതമാനത്തില്‍ താഴെ വരുകയും ചെയ്യുന്നത് വരെ നിയന്ത്രണങ്ങള്‍ തുടരണം. നിയന്ത്രണങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച് പ്രതിവാര അവലോകനം നടത്തണം. നിയന്ത്രണങ്ങളില്‍ ഇളവു നല്‍കുന്ന പക്ഷം ഘട്ടം ഘട്ടമായിവേണം നല്‍കാനെന്നും കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഞായറാഴ്ച ചേര്‍ന്ന കമ്മിറ്റി അംഗങ്ങളുടെ യോഗം സംസ്ഥാനത്തിന്റെ കോവിഡ് സാഹചര്യം വിശകലനം ചെയ്തു. ‘അഞ്ച് മണിക്കൂറോളം നീണ്ടയോഗത്തില്‍ എല്ലാവരും ഐക്യ ഐക്യകണ്‌ഠേനയാണ് തീരുമാനമെടുത്തത്. ജനങ്ങളുടെ ജീവനും ആരോഗ്യവും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത മനസിലാക്കിയതിനെ തുടര്‍ന്നാണ് സര്‍ക്കാറിനോട് ലോക് ഡൗണ്‍ നീട്ടാന്‍ നിര്‍ദേശിച്ചത്’ സാങ്കേതിക സമിതി ചെയര്‍മാന്‍ എം. കെ. സുദര്‍ശന്‍ പറഞ്ഞു.

എസ്എസ്എല്‍സി, പിയുസി രണ്ടാം വര്‍ഷ പരീക്ഷകള്‍ ഈ സാഹചര്യത്തില്‍ നടത്തുന്നത് വെല്ലുവിളിയാണെന്നും കമ്മിറ്റി ചൂണ്ടികാട്ടി. പരീക്ഷകള്‍ നടത്തുകയാണെങ്കില്‍ അതിനായ പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങള്‍ (എസ്.ഒ.പി) പുറത്തിറക്കണമെന്നും സമിതി ശുപാര്‍ശ ചെയ്തു. അധ്യാപകര്‍ക്ക് പ്രത്യേക പരീശീലനം നല്‍കാനും പരീക്ഷാ കേന്ദ്രങ്ങളില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും വേണം. പരീക്ഷാ ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്കായി പ്രത്യേക വാക്‌സിനേഷന്‍ ഡ്രൈവ് ആസൂത്രണം ചെയ്യാനും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും നല്‍കാനും കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.

സാങ്കേതിക കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ലോക് ഡൗണ്‍ നീട്ടുന്ന കാര്യം കാബിനറ്റിലും എല്ലാ ജനപ്രതിനിധികളുമായും ചര്‍ച്ച ചെയ്തതിനു ശേഷമായിരിക്കും തീരുമാനിക്കുകയെന്ന് ആരോഗ്യമന്ത്രി ഡോ.കെ.സുധാകര്‍ പറഞ്ഞു. ചര്‍ച്ചയുടെയും വിദഗ്ധരുമായുള്ള ശാസ്ത്രീയ വിശകലനത്തിന് ശേഷവും മുഖ്യമന്ത്രി യെദിയൂരപ്പയായിരിക്കും അന്തിമ തീരുമാനം എടുക്കുക. ആരോഗ്യമന്ത്രി ഡോ.കെ.സുധാകര്‍ പറഞ്ഞു.

ഒക്ടോബര്‍ – നവംബര്‍ മാസങ്ങളില്‍ കോവിഡിന്റെ അടുത്ത തരംഗമുണ്ടാകുമെന്നാണ് കമ്മിറ്റി കണക്കുകൂട്ടല്‍. ഒമ്പത് വയസ് വരെയുള്ള കുട്ടികളില്‍ 4 ശതമാനവും പത്തിനും 16നുമിടയില്‍ പ്രായമുള്ളവരില്‍ ആറ് ശതമാനവും മരണനിരക്ക് ഉയരുമെന്നാണ് സാങ്കേതിക കമ്മിറ്റി കരുതുന്നത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം