വിട്ടുമാറാത്ത രോഗമുള്ള കാമുകിയെ ഒഴിവാക്കാന്‍ അമിതമായി മരുന്ന് കുത്തിവച്ച് കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

മുംബൈ: വിട്ടുമാറാത്ത രോഗമുള്ള കാമുകിയെ ഒഴിവാക്കാന്‍ അമിതമായി മരുന്ന് കുത്തിവച്ച് കൊലപ്പെടുത്തിയ യുവാവ് പിടിയില്‍. മഹാരാഷ്ട്രയിലെ പനവേലിലെ സ്വകാര്യ ആശുപത്രിയില്‍ വാര്‍ഡ് ബോയി ആയി ജോലി ചെയ്യുന്ന ചന്ദ്രകാന്ത് ഗെയ്കര്‍ (35)ആണ് കാമുകിയെ കൊലപ്പെടുത്തിയത്.

വീട്ടുജോലിക്കാരിയായ യുവതിയുമായി ചന്ദ്രകാന്ത് കഴിഞ്ഞ ആറ് മാസമായി അടുപ്പത്തിലായിരുന്നു. യുവതി വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ കാമുകിയെ ഒഴിവാക്കാനായി അനസ്തീഷ്യക്ക് ഉപയോഗിക്കുന്ന കെറ്റാമിന്‍ ഉള്‍പ്പെടെ മരുന്നുകള്‍ അധിക ഡോസില്‍ കുത്തിവയ്ക്കുകയായിരുന്നു. രോഗം ഭേദമാകുമെന്ന് യുവതിയെ വിശ്വസിപ്പിച്ചായിരുന്നു മരുന്നുകള്‍ കുത്തിവച്ചത്.

മെയ് 29ന് യുവതിയുടെ മൃതദേഹം കോലി-കോപ്പാര്‍ ഗ്രാമത്തിലെ റോഡരികില്‍ കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് നാട്ടുകാര്‍ ഗ്രാമത്തലവനെ വിവരമറിയിക്കുകയും പ്രദേശത്ത് ഒരു സ്ത്രീയുടെ അജ്ഞാത മൃതദേഹം കണ്ടെത്തിയതായി ഗ്രാമ തലവന്‍ പൊലീസിനോട് പറയുകയും ചെയ്തു. അപകടത്തില്‍ മരിച്ചതായിരിക്കാമെന്നായിരുന്നു പ്രാഥമിക നിഗമനം. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം