മദ്യക്കടത്ത് വീണ്ടും; കര്‍ണാടകയില്‍ നിന്നും പച്ചക്കറി വണ്ടിയില്‍ കേരളത്തിലേക്ക് കടത്തിയ 230 ലിറ്റര്‍ മദ്യം പിടികൂടി

കണ്ണൂര്‍: കര്‍ണാടകയിലെ ഹുന്‍സൂരില്‍ നിന്നും പച്ചക്കറി വണ്ടിയില്‍ കേരളത്തിലേക്ക് കടത്തിയ 230 ലിറ്റര്‍ മദ്യം പിടികൂടി. രണ്ട് പേര്‍ അറസ്റ്റിലായി. ഹുന്‍സൂര്‍ സ്വദേശികളായ മുഹമ്മദ് ഹുസൈന്‍, ഹിദായത്ത് എന്നിവരാണ് അറസ്റ്റിലായത്. ചൊക്ലിയിലേക്കായിരുന്നു ഇവര്‍ പച്ചക്കറി വണ്ടിയില്‍ മദ്യം കൊണ്ടു പോയത്. കഴിഞ്ഞ ദിവസം ഇതേ രീതിയില്‍ മദ്യം കടത്തിയ പാനൂര്‍ പൊയിലൂര്‍ സ്വദേശികള്‍ പിടിയിലായിരുന്നു. ഇവരില്‍ നിന്നും 75 ലിറ്റര്‍ മദ്യം പോലീസ് പിടികൂടിയിരുന്നു.

ലോക്ക് ഡൗണിനെത്തുടര്‍ന്ന് കേരളത്തില്‍ മദ്യശാലകള്‍ അടഞ്ഞു കിടക്കുകയാണ്. ഈ സാഹചര്യം മുതലാക്കിയാണ് മദ്യക്കടത്തു സംഘങ്ങള്‍ സജീവമായത്. കര്‍ണാടകത്തിലെ ഹുന്‍സൂര്‍, മടിക്കേരി, അമ്മത്തി, വീരാജ്‌പേട്ട എന്നിവിടങ്ങളില്‍ നിന്നുമാണ് മദ്യം എത്തിക്കുന്നത്. ഇതിനായി ഇടനിലക്കാരും പ്രവര്‍ത്തിക്കുന്നുണ്ട്. കടത്തിക്കൊണ്ടുവരുന്ന മദ്യം രണ്ടും മൂന്നും ഇരട്ടി വിലക്കാണ് വില്‍പ്പന നടത്തുന്നത്. എത്രവിലകൊടുത്ത് വാങ്ങാനും ആവശ്യക്കാരുണ്ട്.

ലോക്ക് ഡൗണ്‍ മൂലം ചരക്കു വാഹനങ്ങളാണ് മാക്കൂട്ടം ചുരം വഴി ഏറെയും കടന്ന് പോകുന്നത്. ഇതില്‍ ഏറെയും പച്ചക്കറി വണ്ടികളും. പച്ചക്കറി കൊണ്ടുവരുന്ന ട്രേകളിലും ചാക്കുകള്‍ക്കിടയിലും മദ്യക്കുപ്പികള്‍ ഒളിപ്പിക്കുന്നത് എളുപ്പവുമാണ് എന്നതാണ് മദ്യക്കടത്തുകാര്‍ ഇത്തരം വാഹനങ്ങളെ ആശ്രയിക്കുന്നത്. കഴിഞ്ഞ മൂന്നാഴ്ചക്കിടയില്‍ പിടികൂടിയ വാഹനങ്ങളില്‍ നാലെണ്ണം പച്ചക്കറി വണ്ടിയും ഒന്നുവീതം മത്സ്യവണ്ടിയും ട്രാവലറുമാണ്. 900 ലിറ്റര്‍ മദ്യമാണ് ഇത്രയും വാഹനങ്ങളില്‍ നിന്നുമായി പിടികൂടിയത്.

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം