ലോക് ഡൗണ്‍: ജൂണ്‍ ഏഴിന് ശേഷം ചില ഇളവുകളോടെ നിയന്ത്രണങ്ങള്‍ തുടരാന്‍ സാധ്യത

ബെംഗളൂരു: കര്‍ണാടകയില്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ജൂണ്‍ ഏഴിന് ശേഷവും തുടരുമെന്ന് സൂചനകള്‍. ചില മേഖലകളില്‍ മാത്രം ഇളവുകള്‍ കൂടി നല്‍കികൊണ്ട് ലോക് ഡൗണ്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കാനാണ് സര്‍ക്കാര്‍ പരിഗണിക്കുന്നതെന്ന് മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ പറഞ്ഞു. ഇത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ മുഖ്യമന്ത്രി മറ്റു മന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും ചര്‍ച്ച ചെയ്തു. ജൂണ്‍ ഏഴിന് ശേഷം ലോക് ഡൗണ്‍ തുടരണമെന്നാണ് കോവിഡ് സാങ്കേതിക സമിതി(ടിഎസി) സംസ്ഥാന സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തിരിക്കുന്നത്. അതേ സമയം നിയന്ത്രണങ്ങള്‍ തുടരുകയും ഘട്ടം ഘട്ടമായി ഇളവുകള്‍ അനുവദിക്കണമെന്നുമാണ് മന്ത്രിമാരുടെ ആവശ്യം. ലോക് ഡൗണ്‍ തുടരണമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം വ്യാഴാഴ്ചയോടെ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോക് ഡൗണുമായി ബന്ധപ്പെട്ട് എല്ലാവരുമായി ചര്‍ച്ച ചെയേണ്ടതുണ്ട്. മന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും വ്യാഴാഴ്ചയോടെ ചര്‍ച്ച നടത്തി അന്തിമ തീരുമാനമെടുക്കും. മുഖ്യമന്ത്രി പറഞ്ഞു. കൂടുതൽ ഇളവുകൾ നൽകി ജൂൺ ഏഴിന് ശേഷവും അൺലോക് നടപടികൾ ആരംഭിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്ന് കോവിഡ് ടാസ്ക് ഫോഴ്‌സിൻ്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി ഡോ. സി. എൻ. അശ്വത് നാരായൺ പറഞ്ഞു.

ഇളവുകള്‍ നല്‍കുന്നതിന്റെ ഭാഗമായി കയറ്റുമതിയുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കും വ്യാഴാഴ്ച മുതല്‍ സര്‍ക്കാര്‍ പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്. 50 ശതമാനം ജീവനക്കാരെ മാത്രമാണ് ജോലിയില്‍ പ്രവേശിപ്പിക്കേണ്ടത്. ഇതോടൊപ്പം ആയിരത്തിലധികം പേര്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ രണ്ടാഴ്ചയിലൊരിക്കല്‍ 10 ശതമാനം പേരെ കോവിഡ് പരിശോധനക്ക് വിധേയമാക്കണമെന്നും ഉത്തരവില്‍ പറയുന്നു.

ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിൽ താഴെയും പ്രതിദിന കേസുകൾ അയ്യായിരത്തിൽ താഴെയും എത്തുന്നത് വരെ കർശന നിയന്ത്രണം വേണമെന്നാണ് സാങ്കേതിക സമിതി സർക്കാറിന് നൽകിയ ശിപാർശ. ബുധനാഴ്ച പുറത്തിറങ്ങിയ കോവിഡ് റിപ്പോർട്ട് പ്രകാരം 11.22 ശതമാനമാണ് സംസ്ഥാനത്തെ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക്. പ്രതിദിന രോഗസ്ഥിരീകരണ നിരക്കിൽ കഴിഞ്ഞ ദിവസങ്ങളിൽ വൻ കുറവാണ് രേഖപ്പെടുത്തിയത്. മെയ് 24 ന് 50000 ത്തിന് മുകളിൽ പ്രതിദിന കോവിഡ് നിരക്ക് എത്തിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ അത് 20000 ത്തിന് താഴെയായിരുന്നു. ബുധനാഴ്ച സംസ്ഥാനത്ത് 16387 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

ലോക് ഡൗൺ ജൂൺ ഏഴിൽ നിന്നും ഇളവുകളോടെ നീട്ടാനും എന്നാൽ അത് എങ്ങനെയായിരിക്കമെന്നതിനെ കുറിച്ചുമാണ് സർക്കാർ ആലോചിക്കുന്നത്. ഇളവുകൾ പ്രഖ്യാപിച്ച് ജൂൺ 14 വരെ ലോക് ഡൗൺ നീട്ടുമെന്നാണ് ഇപ്പോഴുള്ള സൂചനകൾ.
സംസ്ഥാനത്ത് കോവിഡ് കേസുകളുടെ വർധനവിനെ തുടർന്ന് മെയ് 10 മുതൽ 24 വരെയായിരുന്നു ലോക് ഡൗൺ പ്രഖ്യാപിച്ചത്. എന്നാൽ കോവിഡ് കേസുകളുടെ വർധനവ് തുടർന്നതോടെ ജൂൺ 7 വരെ നീട്ടുകയായിരുന്നു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം