കന്നഡ ഭാഷയെ അപമാനിച്ച് ഗൂഗിള്‍; ഒടുവില്‍ മാപ്പ്

ബെംഗളൂരു: കന്നഡയെ ഇന്ത്യയിലെ ഏറ്റവും മോശപ്പെട്ട ഭാഷയായി ചിത്രീകരിച്ച് ഗൂഗിള്‍. സംഭവം വന്‍ വിവാദമായതോടെ ഗൂഗിള്‍ ട്വിറ്ററിലൂടെ ക്ഷമാപണം നടത്തി.
ഇന്ത്യയിലെ ഏറ്റവും മോശം ഭാഷ എന്ന ചോദ്യത്തിനുള്ള ഉത്തരം ഗൂഗിളില്‍ സെര്‍ച് ചെയ്യുമ്പോഴാണ് കന്നഡ എന്ന് ഗൂഗിള്‍ ഉത്തരം നല്‍കിയത്. ഇന്നലെ വൈകിട്ടോടെ കന്നഡ ഭാഷയെ മോശമായി കാണിച്ചതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ അടക്കം പ്രചരിച്ചിരുന്നു.

ദക്ഷിണേന്ത്യയിലെ കോടികണക്കിന് ആളുകള്‍ ഉപയോഗിക്കുന്ന ഭാഷയെ ഇത്തരത്തില്‍ ചിത്രീകരിച്ച സംഭവത്തില്‍ ഗൂഗിളിനോട് വിശദീകരണം ആവശ്യപ്പെടുമെന്ന് കന്നഡ സാംസ്‌കാരിക മന്ത്രി അരവിന്ദ് ലിംബാവലി പറഞ്ഞു. ഇത്തരം തെറ്റുകൾ ഒരിക്കലും സ്വീകാര്യമല്ലെന്നും ഭാഷകൾക്കെതിരെയുള്ള ഇത്തരം വിദ്വേഷം നേരത്തെ തന്നെ തടയാൻ ഗൂഗിളിന് കഴിയില്ലേയെന്ന് മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ചോദിച്ചു. ബെംഗളൂരു സെന്‍ട്രലില്‍ നിന്നുള്ള ലോകസഭാ അംഗം പി.സി മോഹനും ഇതിനെതിരെ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. ഇതിനിടെയാണ് ഗൂഗിള്‍ മാപ്പ് പറഞ്ഞത്. സേര്‍ച് ഫലങ്ങളില്‍ നിന്നും വിവാദ ഉത്തരം ഗൂഗിള്‍ ഒഴിവാക്കിയിട്ടുണ്ട്.

ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുന്നവരുടെ ചോദ്യങ്ങള്‍ക്ക് ചിലപ്പോള്‍ അസാധാരണമായ ഉത്തരങ്ങള്‍ ലഭിക്കാറുണ്ട്. അത് ശരിയല്ലെന്ന് അറിയാം. ഇത്തരത്തിലുള്ളവ ശ്രദ്ധയില്‍ പെടുമ്പോള്‍ ഉടന്‍ തന്നെ തിരുത്താറുണ്ട്. അല്‍ഗോരിതം മെച്ചപ്പെടുത്താല്‍ ഗൂഗിള്‍ നിരന്തരം ശ്രമിക്കുകയാണ്. ഗൂഗിള്‍ ട്വിറ്ററിലൂടെ പറഞ്ഞു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം