യാത്രക്ക് കൈയ്യിൽ പണമില്ല; കാസറഗോഡ് നിന്നും കന്യാകുമാരിയിലേക്ക് കാൽനടയായി രണ്ട് യുവാക്കൾ

മാന്നാർ: കന്യാകുമാരിയിലേക്ക് പോകാൻ കൈയിൽ പണമില്ലാത്തതിനാൽ കാസറഗഗോഡ് നിന്നും കാൽനടയായി പുറപ്പെട്ട് രണ്ട് യുവാക്കൾ. അശ്വിൻ പ്രസാദ്, മുഹമ്മദ് റംഷാദ് എന്നിവരാണ് പണമില്ലാതെ എങ്ങനെ യാത്ര ചെയ്യാം എന്ന ആലോചനക്കൊടുവിൽ മാർച്ച് 26 ന് കാസറഗോഡ് നിന്നും കന്യാകുമാരിക്ക് കാൽനടയായി പുറപ്പെട്ടത്. യാത്ര ഇപ്പോള്‍ മാന്നാർ പനായി കടവിൽ എത്തി.

ഹോട്ടൽ മാനേജ്മെൻ്റ് പഠനം പൂർത്തിയാക്കിയ രണ്ടു പേരും വിനോദയാത്ര ഏറെ ഇഷ്ടപെടുന്നവരാണ്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രണ്ട് പേര്‍ക്കും ജോലി നഷ്ടപ്പെട്ടു. വരുമാനം ഇല്ലാതായതോടെ നേരത്തെ മനസ്സിൽ പ്ലാൻ ചെയ്തുവെച്ച യാത്രകൾ എങ്ങനെ ഇനി സാധിക്കും എന്ന ആശങ്കയിലായിരുന്നു ഇരുവരും. ഇതോടെയാണ് ദൂരത്തെ നടന്നു തോൽപ്പിക്കാൻ തീരുമാനിക്കുന്നത്.

വാഹനങ്ങളിൽ നിരവധി സ്ഥലങ്ങൾ സഞ്ചരിച്ചിട്ടുണ്ടെങ്കിലും കാൽനടയായി ഇത്രയും ദൂരം പിന്നിടുന്നത് ആദ്യമായിട്ടാണ്. 25 കിലോമീറ്ററോളം ദൂരമാണ് ഓരോ ദിവസവും പൂർത്തിയാക്കുന്നത്. തുടർന്ന് ഏതെങ്കിലും പെട്രൊൾ പമ്പുകളിൽ ടെൻ്റ് തയ്യാറാക്കി താമസിക്കും. യാത്രക്കിടയിൽ സുമനസ്സുകളായ ആളുകളാണ് ഭക്ഷണം നൽകുന്നത്. സാമ്പത്തിക സഹായമായി ലഭിക്കുന്നവ കേരള സർക്കാറിൻ്റെ വിശപ്പുരഹിത പദ്ധതിയിലേക്ക് നൽകും. കാസറഗോഡ് നിന്നും കന്യാകുമാരിയിലേക്കുള്ള യാത്രയെ വീട്ടുകാർ എതിർത്തിരുന്നുവെങ്കിലും ഇപ്പോൾ നല്ല പിന്തുണ തരുന്നുണ്ടെന്ന് ഇരുവരും പറഞ്ഞു.

മാന്നാർ പനായി കടവിൽ ഉള്ള പൊലീസ് പിക്കറ്റിൽ ഡ്യൂട്ടി ഉണ്ടായിരുന്ന മാന്നാർ പോലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ഷിബു, കെ എ പി ബറ്റാലിയനിലെ പൊലീസ് ഉദ്യോഗസ്ഥൻ ശരത്, കേരള സിവിൽ ഡിഫൻസ് വാർഡൻ അൻഷാദ് എന്നിവർ വിശപ്പ് രഹിത കേരളം പദ്ധതിയിലേക്ക് സംഭാവനയും നൽകി. മാർച്ച്‌ 26ന് തുടങ്ങിയ ഈ യാത്രയിൽ യാതൊരു വിധ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായിട്ടില്ല എന്നും ഇരുവരും പറയുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം