കാലവര്‍ഷം: ബെംഗളൂരുവില്‍ കനത്ത മഴ, എഴുപതോളം വീടുകളില്‍ വെള്ളം കയറി

ബെംഗളൂരു: സംസ്ഥാനത്ത് കാലവര്‍ഷം എത്തിയതോടെ മിക്കയിടങ്ങളിലും കനത്ത മഴ. ആദ്യം ബെല്ലാരിയിലായിരുന്നു കാലവര്‍ഷം എത്തിയത്. പിന്നീട് സംസ്ഥാനത്തെ മറ്റ് ജില്ലകളിലേക്ക് വ്യാപിച്ചു. ജൂണ്‍ ആദ്യ ദിവസങ്ങളില്‍ സംസ്ഥാനത്ത് 37.2 ശതമാനം മഴ ലഭിച്ചു.

വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച്ച വൈകിട്ടുമായി പെയ്ത മഴയിലാണ് ബെംഗളൂരുവിലെ താഴ്ന്ന പ്രദേശങ്ങളിലെ 70 ഓളം വീടുകളില്‍ വെള്ളം കയറിയത്. കനക നഗര്‍, ഫയാസാബാദ്, കുമാരസ്വാമി ലേഔട്ട്, യെലച്ചനഹള്ളി, എന്നിവിടങ്ങളിലാണ് വെള്ളം കയറിയത്. വൈദ്യുതി ഉപകരണങ്ങള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. കെട്ടിടങ്ങളിലെ താഴ്ന്ന നിലയില്‍ വെള്ളം കയറിയതോടെ പലരും കെട്ടിടത്തിന്റെ മുകളിലാണ് രാത്രി കഴിഞ്ഞത്. ഓവുചാല്‍ തടസ്സങ്ങള്‍ യഥാസമയം നീക്കാന്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ തയ്യാറാകാത്തതാണ് വെള്ളം കയറാനുള്ള പ്രധാന കാരണമെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ബനശങ്കരി, പുട്ടനഹള്ളി, ജെ.പി നഗര്‍ തുടങ്ങിയ സ്ഥലങ്ങളിലും ശക്തമായ മഴ ലഭിച്ചു. വരും ദിവസങ്ങളില്‍ മഴ കനക്കുമെന്നാണ് ബെംഗളൂരു കാലാവസ്ഥാ വിഭാഗം നല്‍കുന്ന മുന്നറിയിപ്പ്.

മറ്റു ജില്ലകളിലും ശക്തമായ മഴ ലഭിച്ചു. ദക്ഷിണ കന്നഡ, ഉഡുപി, ശിവമോഗ, കുടക്, ചിക്കമഗളൂരു, ഹാസന്‍, മാണ്ഡ്യ, കോലാര്‍, രാമനഗര, മൈസൂരു എന്നിവിടങ്ങളില്‍ ശനിയാഴ്ച ശക്തമായ മഴ ലഭിച്ചു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ അതിതീവ്ര മഴ ഉണ്ടാകില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ കണക്കുകൂട്ടല്‍. അതേ സമയം കഴിഞ്ഞ വര്‍ഷങ്ങളില്‍ മണ്ണിടിച്ചല്‍ ഉണ്ടായ കുടക്, ഹാസന്‍, ശിവമോഗ എന്നിവിടങ്ങളില്‍ ജാഗ്രത പുലര്‍ത്താന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം