ലോക് ഡൗണില്‍ തെരുവ് നായകള്‍ പട്ടിണിയില്‍; ഭക്ഷണമൊരുക്കാന്‍ 15 ലക്ഷം രൂപ അനുവദിച്ച് ബിബിഎംപി

ബെംഗളൂരു: ലോക് ഡൗണിനെ തുടര്‍ന്ന് ഹോട്ടലുകളും തട്ടുകടകളും അടഞ്ഞതോടെ പട്ടിണിയിലായ നഗരത്തിലെ തെരുവ് നായകള്‍ക്ക് അന്നമൂട്ടാനായി 15 ലക്ഷം രൂപ അനുവദിച്ച് ബെംഗളൂരു കോര്‍പ്പറേഷന്‍. നഗരത്തിലെ മൃഗ സ്‌നേഹികളുടേയും ലോക് ഡൗണിന് മുമ്പ് നായകള്‍ക്ക് സ്ഥിരമായി ഭക്ഷണം നല്‍കിക്കൊണ്ടിരുന്നവരുടേയും അഭ്യര്‍ഥന പരിഗണിച്ചാണ് കോര്‍പ്പറേഷന്റെ നടപടിയെന്ന് ബിബിഎംപി മൃഗസംരക്ഷണ വിഭാഗം സ്‌പെഷ്യല്‍ കമീഷണര്‍ ഡി. രണ്‍ദീപ് പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചയായി നഗരത്തില്‍ തെരുവ് നായകള്‍ക്ക് ഭക്ഷണമെത്തിക്കാനായി ‘ഫീഡിംഗ് ഡ്രൈവ്’ നടക്കുകയാണെന്നും വരും ദിവസങ്ങളില്‍ ബിബിഎംപിയുടെ എല്ലാ സോണുകളിലുമായി ഇത് വ്യാപിപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫീഡിംഗ് ഡ്രൈവിലൂടെ കേവലം ഭക്ഷണം എത്തിക്കുക മാത്രമല്ല, നായകളുടെ വന്ധീകരണം, വാക്‌സിനേഷന്‍, ആരോഗ്യ പരിശോധന എന്നിവയും സാധ്യമാകുന്നുണ്ടെന്ന് ജോയിന്റ് ഡയറക്ടര്‍ ഡോ. മഞ്ജുനാഥ് ഷിന്‍ഡെ പറഞ്ഞു.

ബിബിഎംപിയുടെ തീരുമാനത്തെ നഗരത്തിലെ മൃഗ അവകാശ സംരക്ഷണ പ്രവര്‍ത്തകരും സ്വാഗതം ചെയ്തിട്ടുണ്ട്. ഇത്തരത്തിലുള്ള ഫീഡിംഗ് ഡ്രൈവുകള്‍ക്ക് ലോക് ഡൗണിന് ശേഷവും തുടര്‍ച്ചയുണ്ടാവണമെന്നും ലാല്‍ബാഗിലടക്കമുള്ള ഫീഡിംഗ് കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും മൃഗസംരക്ഷണ പ്രവര്‍ത്തകനായ അരുണ്‍ പ്രസാദ് അഭിപ്രായപ്പെട്ടു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം