കര്‍ണാടകയിലെ പൊതുപ്രവേശന പരീക്ഷ ഓഗസ്റ്റ് 28, 29 തീയതികളില്‍

ബെംഗളൂരു: സംസ്ഥാനത്തെ പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുള്ള പൊതുപ്രവേശന പരീക്ഷ (സിഇടി) ഓഗസ്റ്റ് 28, 29 തീയതികളില്‍ നടക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി ഡോ. അശ്വത് നാരായണ്‍ ആണ് തീയതി പ്രഖ്യാപിച്ചത്. രജിസ്‌ട്രേഷന്‍ ജൂണ്‍ 15ന് ആരംഭിക്കും. നേരത്തെ ജൂലൈ ഏഴ്, എട്ട് തീയതികളില്‍ നടത്താനിരുന്ന പരീക്ഷ കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് ഓഗസ്റ്റിലേക്ക് മാറ്റിയത്.

രണ്ടാം വര്‍ഷ പി.യു പരീക്ഷകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് എന്‍ജിനീയറിംഗ്, ഫാര്‍മസി, കാര്‍ഷിക കോഴ്‌സുകള്‍ തുടങ്ങിയവയിലേക്കുള്ള പ്രവേശനം സിഇടിയില്‍ നേടുന്ന മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും. നേരത്തെ പി. യു പരീക്ഷകളുടെ മാര്‍ക്കുകള്‍ കൂടി പരിഗണിച്ചായിരുന്നു പ്രവേശനം. ഓരോ വിഷയത്തിനും അറുപത് മാര്‍ക്ക് വീതമാണ് നല്‍കുക. കണക്ക്, ബയോളജി പരീക്ഷകള്‍ ആദ്യ ദിവസവും, ഫിസിക്‌സ്, കെമിസ്ട്രി എന്നി പരീക്ഷകള്‍ രണ്ടാം ദിവസവും നടക്കും. ഓഗസ്റ്റ് 30 നാണ് കന്നഡ ഭാഷാ പരീക്ഷ നടത്തുക.

ബി എസ്സി കോഴ്‌സുകളിലേക്കുള്ള പ്രവേശനം കൂടി സി.ഇ.ടി വഴി നടത്തുന്ന കാര്യം സര്‍ക്കാര്‍ ആലോചിച്ചു വരികയാണെന്ന് മന്ത്രി അശ്വത് നാരായണ്‍ പറഞ്ഞു. രണ്ടാം വര്‍ഷ പി. യു പരീക്ഷകള്‍ റാദ്ദാക്കിയതിനെ തുടര്‍ന്നാണ് ശാസ്ത്ര ബിരുദ കോഴ്‌സുകളിലെ പ്രവേശനത്തിന് പുതിയ വഴികള്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം