മുംബൈയില്‍ കെട്ടിടം തകര്‍ന്ന് 11 മരണം, കുടുങ്ങിയവര്‍ക്കായി തിരച്ചില്‍ തുടരുന്നു

മുംബൈ: കനത്ത മഴ തുടരുന്ന മുംബൈയില്‍ പാര്‍പ്പിട സമുച്ചയത്തില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണ് 11 പേര്‍ മരിച്ചു. 7 പേർക്ക് പരിക്കേറ്റു. മുംബൈ മലാഡിലാണ് ഒരു കെട്ടിടത്തിന് മുകളിലൂടെ മൂന്ന് നില കെട്ടിടം തകർന്നു വീണത്. രാത്രി പന്ത്രണ്ടു മണിയോടെയാണ് അപകടമുണ്ടായത്.

സ്ത്രീകളും കുട്ടികളും ഉൾപ്പടെ 18 പേരെ രക്ഷപ്പെടുത്തി. കെട്ടിടത്തിനടിയിൽ കൂടുതല്‍ പേർ കുടുങ്ങി കിടക്കുന്നതായാണ് സംശയം. പൊലീസിന്റെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ രക്ഷാ പ്രവർത്തനം തുടരുകയാണ്. മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയിലും ഇന്നലെ രാത്രി മറ്റൊരു കെട്ടിടം തകര്‍ന്നു വീണു. ഇവിടെ നിന്ന് ആളുകളെ പരിക്കുകളോടെ രക്ഷപ്പെടുത്തി.

കനത്ത മഴയാണ് മുംബൈയില്‍. താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറിയിരിക്കുകയാണ്. പ്രതീക്ഷിച്ചതിലും രണ്ട് ദിവസം മുമ്പേയാണ് സംസ്ഥാനത്ത് കാലവര്‍ഷം എത്തിയത്. അടുത്ത നാലു ദിവസം കൂടി മുംബൈയില്‍ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അപകട നിലയിലുള്ള സമീപത്തെ മുന്നോളം കെട്ടിടങ്ങളില്‍ നിന്നാണ് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. അതേസമയം കെട്ടിടത്തിന്റെ കാലപ്പഴക്കമാണ് ഒമ്പത് പേരുടെ ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയ അപകടത്തിന് ഇടയാക്കിയത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം