ടൗട്ടെ ചുഴലിക്കാറ്റില്‍ സംസ്ഥാനത്ത് 209 കോടി രൂപയുടെ നാശനഷ്ടം

ബെംഗളൂരു : കഴിഞ്ഞമാസം തീരദേശ-മലയോര മേഖലകളില്‍ വീശിയടിച്ച ടൗട്ടേ ചുഴലിക്കാറ്റില്‍ കര്‍ണാടകത്തിലുണ്ടായത് 209.30 കോടിയുടെ നാശം. സര്‍ക്കാര്‍ നടത്തിയ കണക്കെടുപ്പിലാണ് ഇത്രയും നാശനഷ്ടണ്ടായതായി വ്യക്തമായത്.
ഉഡുപി, ദക്ഷിണ കന്നഡ, കുടക്, ചിക്കമഗളൂരു, ഹാസന്‍, ബെളഗാവി തുടങ്ങിയ ജില്ലകളിലും നൂറിലധികം ഗ്രാമങ്ങളിലുമാണ് ടൗട്ടെ നാശം വിതച്ചത്.

ചുഴലിക്കാറ്റിനൊപ്പമുണ്ടായ കനത്ത മഴയില്‍ 1047 കിലോമീറ്റര്‍ റോഡ് നശിച്ചതായാണ് കണക്ക്. കടലാക്രമണത്തില്‍ തീരത്ത് കിലോമീറ്ററുകളോളം സംരക്ഷണ ഭിത്തിയും നശിച്ചു. 473 വീടുകള്‍ തകര്‍ന്നു. മത്സ്യബന്ധനത്തൊഴിലാളികളുടെ 263 ബോട്ടുകളും 324 മീന്‍പിടിത്ത വലകളും നശിച്ചു. 71 സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കും 29 ചെറുകിട ജലസേചന പദ്ധതികള്‍ക്കും നാശം നേരിട്ടു. 79 വൈദ്യുത ട്രാന്‍സ്‌ഫോര്‍മറുകളും 107 കിലോമീറ്റര്‍ വൈദ്യുതലൈനും നശിച്ചതായും സര്‍ക്കാര്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു..

അറബിക്കടലില്‍ രൂപം കൊണ്ട ടൗട്ടേ ചുഴലിക്കാറ്റ് മേയ് 15, 16 തീയതികളിലാണ് കര്‍ണാടക തീരദേശ-മലയോര മേഖലകളില്‍ നാശം വിതച്ചത്. കാറ്റിലും മഴയിലും പെട്ട് നാലുപേര്‍ മരിക്കുകയും ചെയ്തിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം