കർണാടകയിൽ 12 ഐ.പി.എസ് ഉദ്യോഗസ്ഥൻമാർക്ക് സ്ഥലംമാറ്റം

ബെംഗളൂരു: സംസ്ഥാനത്ത് 12 ഐ പി എസ് ഉദ്യോഗസ്ഥൻമാർക്ക് സ്ഥലം മാറ്റം. എസ്.പി. റാങ്കിലുള്ള ഉദ്യോഗസ്ഥരെയാണ് സ്ഥലംമാറ്റിയത്. ബെംഗളൂരു റൂറൽ എസ്.പി. ഡി.രവി.യെ സി.ഐ.ഡി.വിഭാഗത്തിൽ എസ്.പി.യായി നിയമിച്ചു.മൈസൂരു എസ്.പി. സി.ബി.റിഷ്യാന്തിനെ മാറ്റി ദാവങ്കരെയുടെ ചുമതല നല്‍കി. ഉഡുപ്പി തീരദേശ സുരക്ഷാ പോലീസ് എസ്.പി. ആർ.ചേതനാണ് ഇനി മൈസൂരു എസ്.പിയുടെ ചുമതല. മൈസൂരു ഡെപ്യൂട്ടി കമ്മിഷണർ എ.എൻ.പ്രകാശ് ഗൗഡയെ ആഭ്യന്തര സുരക്ഷാ വിഭാഗം എസ്.പി.യാക്കി. ആഭ്യന്തര സുരക്ഷാവിഭാഗം എസ്.പി.യായ പ്രദീപ് ഗുണ്ടിയെ മൈസൂരു ഡെപ്യൂട്ടി കമ്മിഷണറാക്കി.

കോലാർ എസ്.പി. കാർത്തിക് റെഡ്ഡിയെ പോലീസിന്റെ വയർലെസ് വിഭാഗം എസ്.പി.യായി നിയമിച്ചു. സി.ഐ.ഡി.വിഭാഗം എസ്.പി.രാഹുൽ കുമാറിനെ തുമകുരു ജില്ലയുടെ എസ്.പി.യായി മാറ്റിനിയമിച്ചു. ദാവങ്കരെ എസ്.പി. ഹനുമന്തരായയെ ഹാവേരി എസ്.പി.യാക്കി. ഹാവേരി എസ്.പി. കെ.ജി. ദേവരാജുവിനെ സി.ഐ.ഡി. വിഭാഗത്തിലേക്ക് മാറ്റി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം