കവിയും നാടകകൃത്തും ദളിത് ആക്ടിവിസ്റ്റുമായ ഡോ. സിദ്ധലിംഗയ്യ അന്തരിച്ചു

ബെംഗളൂരു: കവിയും നാടകൃത്തും ദളിത് ആക്ടിവിസ്റ്റുമായ ഡോ. സിദ്ധലിംഗയ്യ അന്തരിച്ചു. 67 വയസായിരുന്നു. കോവിഡ് ബാധിച്ച് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യ നില ഗുരുതരമായതിനെ തുടര്‍ന്ന് രണ്ടാഴ്ചയോളമായി വെന്റിലേറ്ററിലായിരുന്നു. വെള്ളിയാഴ്ച്ച വൈകുന്നേരത്തോടെയാണ് അന്ത്യം. അദ്ദേഹത്തിന്റെ ഭാര്യയും കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.

കവി, നാടകൃത്ത്, സാഹിത്യ വിമര്‍ശകന്‍, ഗവേഷകന്‍ എന്നീ നിലയില്‍ ശ്രദ്ധേയനാണ് ഡോ. സിദ്ധലിംഗയ്യ. 1953 ല്‍ രാമനഗര ജില്ലയിലെ മാഗഡി മഞ്ചനബേളയില്‍ ജനിച്ച സിദ്ധലിംഗയ്യ കര്‍ണാടകയിലെ ദളിത് അവകാശങ്ങളുടെ മുന്നണി പോരാളികളില്‍ ഒരാളായിരുന്നു. 1974-ല്‍ ദളിത് സംഘര്‍ഷ് സമിതിയുടെ രൂപീകരണത്തില്‍ മുഖ്യ പങ്കുവഹിച്ചു. ദളിത് ജീവിത പരിസരം കന്നഡ ഭാഷാ സാഹിത്യത്തില്‍ ഇടം നേടിയതും അദ്ദേഹത്തിന്റെ കവിതകളിലൂടെയായിരുന്നു. 1975-ല്‍ പുറത്തിറങ്ങിയ ഹൊലെ മാദിഗറ ഹാഡു ആണ് പ്രഥമ കവിതാ സമാഹാരം. സാവിറാറു നദിഗളു, കപ്പു കാടിന ഹാഡു, മെരവണിഗെ എന്നീ കവിതാ സമാഹാരങ്ങളും, പഞ്ചമ, നെലസമ,  ഏകലവ്യ എന്നീ നാടകങ്ങളും അവതാറഗളു എന്ന ഉപന്യാസമാഹാരവും ഊറു കേരി എന്ന ആത്മകഥയും അദ്ദേഹത്തിന്റെ ശ്രദ്ധേയമായ രചനകളാണ്.

പുട്ടണ്ണ കനഗല്‍ സംവിധാനം ചെയ്ത ധരണി മണ്ഡല മധ്യദൊളഗെ എന്ന ചിത്രത്തിവേണ്ടി രചിച്ച ഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശ്രവണബളഗൊളയില്‍ നടന്ന 81 മത് അഖില ഭാരത കന്നഡ സാഹിത്യ സമ്മേളനത്തില്‍ അധ്യക്ഷനായിരുന്നു. രാജ്യോത്സവ പുരസ്‌കാരം, പമ്പാ പുരസ്‌കാരം, നൃപതുംഗ പുരസ്‌കാരം അംബേഡ്കര്‍ ശതമാനോത്സവ വിശേഷ പുരസ്‌കാരം, കര്‍ണാടക സാഹിത്യ അക്കാദമി പുരസ്‌കാരം, ഡോ. അംബേഡ്ക്കര്‍ പുരസ്‌കാരം എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

ബെംഗളൂരു സര്‍വകലാശാലയില്‍ പ്രൊഫസറായും സെന്റര്‍ ഫോര്‍ കന്നഡ സ്റ്റഡീസിന്റെ ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. രണ്ട് തവണ കര്‍ണാടക വിധാന സഭയില്‍ അംഗമായിട്ടുണ്ട്. കന്നഡ ഡെവലപ്‌മെന്റ് അതോറിറ്റി, കന്നഡ ബുക്ക് അതോറിറ്റി എന്നിവയുടെ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം