ബ്ലാക്ക് ഫംഗസ്; കര്‍ണാടകയില്‍ രോഗികളുടെ എണ്ണം 2000 കടന്നു

ബെംഗളൂരു: കര്‍ണാടകയില്‍ ബ്ലാക്ക് ഫംഗസ് രോഗികളുടെ എണ്ണം 2000 കടന്നു. ജൂണ്‍ ഒമ്പത് വരെ സര്‍ക്കാര്‍ പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം 2282 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 157 മരണവും രേഖപ്പെടുത്തി.1947 പേരാണ് ചികിത്സയിലുള്ളത്. 102 പേര്‍ രോഗമുക്തി നേടി. 78 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചെങ്കിലും ചികിത്സ തുടരാതെ ആശുപത്രിയില്‍ നിന്നും മടങ്ങിയതായും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സര്‍ക്കാര്‍ ബ്ലാക്ക് ഫംഗസുമായി ബന്ധപ്പെട്ട കണക്കുകള്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന് മുമ്പാകെ സമര്‍പ്പിച്ചത്.

ബെംഗളൂരുവില്‍ 787 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 55 പേര്‍ ചികിത്സക്കിടെ മരിച്ചു. 31 പേര്‍ക്ക് രോഗം ഭേദമായി. ഒമ്പതു പേര്‍ ചികിത്സ പൂര്‍ത്തിയാക്കാതെ ആശുപത്രി വിടുകയും ചെയ്തു. ധാര്‍വാഡ് -202, ബെളഗാവി-138, കല്‍ബുര്‍ഗി-137 എന്നിങ്ങനെയാണ് മറ്റു ജില്ലകളില്‍ കൂടുതല്‍ ബ്ലാക്ക് ഫംഗസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ കണക്കുകള്‍.

അതേസമയം രാജ്യത്ത് ബ്ലാക്ക് ഫംഗസ് രോഗം ബാധിച്ചവരുടെ എണ്ണം 31216 ആയി. 2109 പേര്‍ മരിച്ചു. മൂന്നാഴ്ചക്കിടെ പുതുതായി സ്ഥിരീകരിക്കുന്ന കേസുകളില്‍ 150 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. മഹാരാഷ്ട്രയില്‍ 7057 പേര്‍ക്ക് രോഗം ബാധിക്കുകയും 609 പേര്‍ മരിക്കുകയും ചെയ്തു. ഗുജറാത്തില്‍ 5418 പേര്‍ക്ക് രോഗം ബാധിക്കുകയും 323 പേര്‍ മരിക്കുകയും ചെയ്തു. മൂന്നാം സ്ഥാനത്തുള്ള രാജസ്ഥാനില്‍ 2976 പേര്‍ക്കാണ് രോഗം ബാധിച്ചത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം