കര്‍ണാടകയിലെ പ്രതിദിന കോവിഡ് സ്ഥിരീകരണ നിരക്ക് 5 ശതമാനത്തില്‍ താഴെ

ബെംഗളൂരു: സംസ്ഥാനത്തെ പ്രതിദിന കോവിഡ് സ്ഥിരീകരണ നിരക്ക് (ടിപിആര്‍) അഞ്ച് ശതമാനത്തില്‍ താഴെ എത്തി. കോവിഡിന്റെ രണ്ടാം തരംഗം സംസ്ഥാനത്ത് ഉയര്‍ന്ന നിരക്കിലുള്ള രോഗവ്യാപനത്തിന് ഇടയാക്കിയിരുന്നു. മൂന്ന് മാസത്തിന് ശേഷമാണ് രോഗ സ്ഥിരീകരണ നിരക്ക് അഞ്ച് ശതമാനത്തില്‍ താഴെയെത്തുന്നത്. 4.86 ശതമാനമാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയ രോഗ സ്ഥിരീകരണ നിരക്ക്. ബെംഗളൂരുവില്‍ 3.35 ശതമാനമാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയത്.

താങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് ബെംഗളൂരു അര്‍ബന്‍ അടക്കമുള്ള 19 ജില്ലകളില്‍ ഇളവുകളോടെ അണ്‍ലോക് പ്രഖ്യാപിച്ചിരുന്നു. ഉയര്‍ന്ന രോഗ സ്ഥിരീകരണ നിരക്കുള്ള 11 ജില്ലകളില്‍ ലോക് ഡൗണ്‍ ഈ മാസം 21 വരെ നീട്ടിയിട്ടുണ്ട്. രോഗ സ്ഥിരീകരണ നിരക്ക് കുറഞ്ഞു വരുന്നത് ആശ്വാസം നല്‍കുന്നുണ്ട്. അതോടൊപ്പം മരണ നിരക്കിലും കുറവുണ്ട്. 159 മരണങ്ങളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഒരു ഘട്ടത്തില്‍ പ്രതിദിന മരണ നിരക്ക് 600 ന് അടുത്ത് എത്തിയിരുന്നു. 32,644 പേരാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.

വെള്ളിയാഴ്ച സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത് 8,249 കോവിഡ് കേസുകളാണ്. 14,975 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ 27,47,539 പേർക്കാണ് കോവിഡ് ബാധിച്ചത്. ഇതിൽ 25,11,105 പേർ രോഗമുക്തി നേടി. 20,37,69 പേരാണ് സംസ്ഥാനത്തെ വിവിധ ജില്ലകളിലായി ഇപ്പോൾ ചികിത്സയിലുള്ളത്.

സംസ്ഥാനത്ത് വെള്ളിയാഴ്ച 3,08646 പേർ വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. ഇതുവരെ 1,65,41,390 പേരാണ് വാക്സിൻ സ്വീകരിച്ചത്. ഇതിൽ 1.35 ലക്ഷത്തോളം പേർ ഒന്നാം ഡോസ് സ്വീകരിച്ചിട്ടുണ്ട്. 18 നും 44 നും ഇടക്ക് പ്രായമുള്ള 27,69 ,644 പേരാണ് ഒന്നാം ഡോസ് വാക്സിൻ സ്വീകരിച്ചത്.

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം