ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന ബെംഗളൂരുവിലെ ബേക്കറി ഉടമ മരിച്ചു

ബെംഗളൂരു: ന്യൂമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന ബെംഗളൂരുവിലെ ബേക്കറി ഉടമ മരിച്ചു. മാര്‍ത്തഹള്ളി തുളസി തിയറ്റര്‍ റോഡിലുള്ള ലിറ്റില്‍ ബേക്കറി ആന്റ് ഹോം നീഡ്‌സ്, ട്വന്റി ട്വന്റി ബേക്കറി എന്നി ബേക്കറി കടകളുടെ ഉടമ ഇരിട്ടി പടിയൂര്‍ മുളന്താനത്ത് വീട്ടീല്‍ സന്തോഷ് എം ജി (46) ആണ് മരിച്ചത്.

ഇക്കഴിഞ്ഞ എപ്രില്‍ മാസം അവസാനത്തോടെയാണ് സന്തോഷിന് ന്യൂമോണിയ ബാധിച്ചത്. ബെംഗളൂരു യെലഹങ്കയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ആരോഗ്യ നില വഷളായതിനാല്‍ പിന്നീട് വിദഗ്ധ ചികിത്സക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ശനിയാഴ്ച വൈകുന്നേരത്തോടെയായിരുന്നു അന്ത്യം.

കഴിഞ്ഞ ഇരുപത് വര്‍ഷത്തിലേറെക്കാലമായി ബെംഗളൂരുവില്‍ ബേക്കറി ബിസിനസ് നടത്തി വരികയായിരുന്നു സന്തോഷ്. പിതാവ്: എം.എന്‍. ഗോപാലന്‍, മാതാവ്: സരോജിനി. ഭാര്യ : അനില. മക്കള്‍: അതുല്‍, നേഹ. സഹോദരങ്ങള്‍ സരിത, സ്മിത.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം