ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് കടത്തുകയായിരുന്ന 62 കുപ്പി മദ്യവുമായി ട്രെയിനില്‍ രണ്ടു സ്ത്രീകള്‍ പിടിയില്‍

കായംകുളം: ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് ട്രെയിനില്‍ മദ്യം കടത്താന്‍ ശ്രമിച്ച രണ്ട് സ്ത്രീകളെ അറസ്റ്റ് ചെയ്തു. ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ഐലന്‍ഡ് എക്സ്പ്രസില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. രണ്ടു ബാഗുകളിലായി സൂക്ഷിച്ചിരുന്ന കര്‍ണാടകത്തില്‍ നിര്‍മിച്ച 750 മില്ലി ലിറ്ററിന്റെ 62 കുപ്പി മദ്യവും ഇവരില്‍ നിന്നും കണ്ടെടുത്തു. തിരുവനന്തപുരം സ്വദേശികളായ ദിപി, ഷീജ എന്നിവരെയാണ് അറസ്റ്റ്ചെയ്തത്. തിരുവനന്തപുരം സ്വദേശിയായ രമേശന്‍, ബെംഗളൂരു സ്വദേശിയായ തമിഴ് സംസാരിക്കുന്ന ഒരാളും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ശനിയാഴ്ച ഉച്ചയോടെ ട്രെയിന്‍ കായംകുളം സ്റ്റേഷനില്‍ എത്തിയപ്പോളാണ് റെയില്‍വേ പൊലീസ് പരിശോധന നടത്തിയത്. ബെംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്ത് എത്തിക്കാനാണ് സ്ത്രീകളെ നിയോഗിച്ചത്. തിരുവനന്തപുരത്ത് മദ്യം ഏറ്റുവാങ്ങാന്‍ എത്തിയ ടാക്സി ഡ്രൈവറെ കസ്റ്റഡിയില്‍ എടുത്തതായി സൂചനയുണ്ട്. പ്രധാന പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചതായും റെയില്‍വേ പോലീസ് അറിയിച്ചു. ബെംഗളൂരുവില്‍നിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന മദ്യം കേരളത്തില്‍ എത്തിച്ച് കൂടിയ വിലയ്ക്ക് വിറ്റ് വന്‍ ലാഭം ഉണ്ടാക്കുന്ന സംഘത്തില്‍ പെട്ടവരാണ് ഇവര്‍ എന്നും പോലീസ് വ്യക്തമാക്കി. ബെംഗളൂരുവില്‍ ഐടി മേഖലകളില്‍ ജോലിചെയ്യുന്നവരെയും വിദ്യാര്‍ഥികളെയും സ്ത്രീകളെയും ഉപയോഗിച്ച് വ്യാപകമായി വിദേശമദ്യം കേരളത്തിലേക്ക് എത്തിക്കുന്നതായി റെയില്‍വേ പൊലീസ് പറഞ്ഞു.

എസ്‌ഐ അരുണ്‍നാരായണന്‍, എഎസ്‌ഐ ദിലീപ്, ശാലനി കേശവന്‍, മുരളീധരന്‍പിള്ള, സീന്‍കുമാര്‍, ജോബി, ജോര്‍ജ്, ബിലു എന്നിവരുടെ നേതൃത്വത്തിലായിരുന്നു ട്രെയിനിലെ പരിശോധന.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം