ബൈക്കപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കന്നഡ നടന്‍ സഞ്ചാരി വിജയിക്ക് മസ്തിഷ്‌ക മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍; അവയവ ദാനത്തിനൊരുങ്ങി ബന്ധുക്കള്‍

ബെംഗളൂരു: കന്നഡ ചലച്ചിത്ര താരവും ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവുമായ സഞ്ചാരി വിജയിക്ക് (37) മസ്തിഷ്‌ക മരണം സംഭവിച്ചതായി ബെംഗളൂരു അപ്പോളോ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനിലാണ് ഇക്കാര്യം അറിയിച്ചത്. ഇപ്പോള്‍ മെഡിക്കല്‍ ഉപകരണങ്ങളുടെ സഹായത്താലാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നും കുടുംബാംഗങ്ങള്‍ അദ്ദേഹത്തിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ സന്നദ്ധമായിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

ശനിയാഴ്ച വൈകുന്നേരം ബെംഗളൂരുവിലെ ജെ പി നഗറില്‍ വെച്ചുണ്ടായ റോഡപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിജയിയുടെ നില അതീവ ഗുരുതരമായി തുടരുകയായിരുന്നു. വിജയ് സഞ്ചരിച്ച മോട്ടോര്‍ സൈക്കിള്‍ റോഡില്‍ തെന്നി വീണാണ് അപകടം. വീഴ്ചയില്‍ തലയടിച്ചതിനെ തുടര്‍ന്നാണ് ഗുരുതരാവസ്ഥയിലായത് അപകടവിവരമറിഞ്ഞ് നിരവധി പേരാണ് സാമൂഹ്യ മാധ്യമങ്ങളിലടക്കം നടന്റെ തിരിച്ചു വരവിനായി പ്രാര്‍ഥനകള്‍ അര്‍പ്പിച്ചത്.

ചിക്കമഗളൂരുവിലെ കടൂര്‍ സ്വദേശിയായ വിജയ് 2011 – ല്‍ പുറത്തിറങ്ങിയ രംഗപ്പ ഹോഗിദന്ത എന്ന കന്നഡ ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ എത്തുന്നത്. 2015 ല്‍ പുറത്തിറങ്ങിയ നാനു അവനല്ല അവളു എന്ന ചിത്രത്തിലൂടെയാണ് വിജയ് ചലച്ചിത്ര ലോകത്ത് ശ്രദ്ധ നേടുന്നത്. ഇതിലെ മാദേശ/ വിദ്യ എന്ന ഭിന്നലിംഗക്കാരിയുടെ വേഷം ഏറ്റവും മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടി. എം.വി. വാസുദേവ റാവുവിനും ചാരുഹാസനും ശേഷം കന്നഡ ചലച്ചിത്ര രംഗത്തേക്ക് എത്തിയ മൂന്നാമത്തെ മികച്ച നടനുള്ള പുരസ്‌ക്കാരമായിരുന്നു അത്.

2014 ല്‍ വിജയ് അഭിനയിച്ച ഹാരിവു എന്ന ചിത്രം മികച്ച കന്നഡ ഭാഷാ ചിത്രത്തിനുള്ള പുരസ്‌കാരവും നേടിയിരുന്നു. ദസവല, ഒഗ്ഗാരനെ, വര്‍ത്തമാന എന്നിവയാണ് പ്രമുഖ ചിത്രങ്ങള്‍. നാനു അവനല്ല അവളു എന്ന ചിത്രത്തിന് കര്‍ണാടക സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ഫിലിം ഫെയര്‍ പുരസ്‌കാരവും ലഭിച്ചിരുന്നു. കില്ലിംഗ് വീരപ്പന്‍ എന്ന ചിത്രത്തിലെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് ഓഫീസറുടെ വേഷവും അവിസ്മരണീയമാക്കി. 2020 ല്‍ പുറത്തിറങ്ങിയ ആക്ട് 1978 ആണ് ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം