മംഗളൂരു വിമാനത്താവളത്തിലേയ്ക്കുള്ള റോഡിലെ പ്രധാന പാലം തകര്‍ന്നു; ഗതാഗതം നിരോധിച്ചു

മംഗളൂരു: മംഗളൂരു ബജ്പെ അന്താരാഷ്ട്രാ വിമാന താവളത്തിലേക്കുള്ള പാതയിലെ പ്രധാന പാലങ്ങളില്‍ ഒന്നായ മറവൂര്‍ ബ്രിഡ്ജ് തകര്‍ന്നു. ഇതേതുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം തിരിച്ചുവിട്ടതായി മംഗളൂരു പൊലീസ് കമ്മീഷണര്‍ എന്‍ ശശികുമാര്‍ അറിയിച്ചു. കേരളത്തില്‍ നിന്നുള്ളവര്‍ പമ്പ്വെല്‍, നന്തൂര്‍ ജംഗ്ഷന്‍ വഴി കൈക്കമ്പ- വാമഞ്ചൂര്‍- ഗുരുപുര- ബജ്പെ റൂട്ടിലൂടെ സഞ്ചരിച്ച് വിമാനത്താവളത്തില്‍ എത്തണമെന്ന് പൊലീസ് കമ്മീഷണര്‍ പറഞ്ഞു.

മംഗളൂരു- ബജ്പെ- കട്ടീല്‍ റൂട്ടിലെ പ്രധാന നദികളില്‍ ഒന്നായ ഫല്‍ഗുണിപ്പുഴയ്ക്കു കുറുകെയുള്ള പാലമാണ് കനത്ത കുത്തൊഴുക്കില്‍ ഇന്നു പുലര്‍ച്ചെ തകര്‍ന്നത്. പാലത്തിന്റെ മധ്യഭാഗത്തെ തൂണ്‍ താഴ്ന്ന നിലയിലാണ്. ഈ സമയത്ത് ഇതുവഴിയെത്തിയ വാഹന യാത്രക്കാരാണ് പാലം അപകടത്തിപ്പെട്ട വിവരം അറിയിച്ചത്. അപകടത്തെ തുടര്‍ന്ന് പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചതോടെ വിമാനത്താവളം, കട്ടീല്‍ ക്ഷേത്രം, നെല്ലതീര്‍ത്ഥ ക്ഷേത്രം എന്നിവിടങ്ങളിലേയ്ക്കുള്ള യാത്രക്കാര്‍ കിലോമീറ്ററുകള്‍ അധികം സഞ്ചരിക്കണം.

നേരത്തെ തന്നെ പാലത്തിന് ബലക്ഷയം റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെ തൊട്ടടുത്തായി പുതിയ പാലത്തിൻ്റെ നിർമാണം ആരംഭിച്ചിരുന്നു. പാലം നിർമാണവുമായി പുഴയുടെ ഒരു ഭാഗത്ത് മണ്ണിട്ടതോടെ ബാക്കി ഭാഗത്തു കൂടിയാണ് വെള്ളം ഒഴുകുന്നത്. ഇത് പാലത്തെ കൂടുതൽ അപകടത്തിലാക്കി എന്നാണ് പ്രദേശവാസികൾ പറയുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം