ലോക് ഡൗൺ ഇളവ്; ബെംഗളൂരു സാധാരണ നിലയിലേക്ക്, റോഡുകളിൽ ഗതാഗത തിരക്ക്

ബെംഗളൂരു: സംസ്ഥാനത്ത് രണ്ടാം കോവിഡ് തരംഗം രൂക്ഷമായതിനെ തുടർന്ന് ഏർപ്പെടുത്തിയ ലോക് ഡൗണിൽ ബെംഗളൂരു അർബൻ ജില്ല അടക്കമുള്ള 19 നഗരങ്ങളിൽ നൽകിയ അൺലോക്ക് ഇളവുകൾ തിങ്കളാഴ്ച മുതൽ നിലവിൽ വന്നു. ആദ്യ ദിനമായ ഇന്നലെ ബെംഗളൂരുവിലെ റോഡുകളിൽ വൻ തിരക്ക് അനുഭവപ്പെട്ടു. ഇളവുകള്‍ നിലവില്‍ വന്നതോടെ ബെംഗളൂരുവിലേക്ക് കൂടുതല്‍ പേര്‍ തിരിച്ചത്തുകയാണ്.

ബെംഗളൂരു-ഹൊസൂര്‍ അതിര്‍ത്തിയായ അത്തിബലെയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ വാഹനങ്ങളുടെ നീണ്ട നിര പ്രത്യക്ഷ്യമായിരുന്നു. ബൊമ്മനഹള്ളി, സില്‍ക്ക് ബോര്‍ഡ് ജംഗ്ഷനുകളിലും ഗതാഗതകുരുക്ക് അനുഭവപ്പെട്ടു. ഫ്രീഡം പാര്‍ക്ക്, ശേഷാദ്രിപുരം, മല്ലേശ്വരം, ടൗണ്‍ ഹാള്‍, റിച്ച്മണ്ട് റോഡ്, കെംപെഗൗഡ റോഡ് തുടങ്ങിയ പ്രധാന റോഡുകളിലെല്ലാം തന്നെ തിങ്കളാഴ്ച്ച രാവിലെ മുതല്‍ തന്നെ തിരക്കനുഭവപ്പെട്ടിരുന്നു.

ബസ്, മെട്രോ എന്നിവക്ക് അനുമതി ഇല്ലാത്തതിനാല്‍ പലരും ഓട്ടോറിക്ഷകളേയും ടാക്‌സികളേയുമാണ് യാത്രക്ക് ആശ്രയിച്ചത്. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഉച്ചക്ക് രണ്ട് മണിവരെ തുറന്ന് പ്രവര്‍ത്തിക്കാനും കൂടാതെ വ്യവസായ സ്ഥാപനങ്ങള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാനും അനുമതി നല്‍കിയിരുന്നു. മാര്‍ക്കറ്റുകളിലടക്കം തിരക്കുണ്ടായി. ബെംഗളൂരുവിന് പുറമെ ഇളവുകള്‍ ഏര്‍പ്പെടുത്തിയ കല്‍ബുര്‍ഗി, വിജയപുര, ഹുബ്ബള്ളി, ഉഡുപ്പി എന്നിവിടങ്ങളിലും ഗതാഗതക്കുരുക്കുണ്ടായി.

സംസ്ഥാനത്ത് കോവിഡ് കേസുകളിൽ കുറവ് വന്നതിനെ തുടർന്നാണ് ബെംഗളൂരു അർബൻ ജില്ലയടക്കം 19 ജില്ലകളിൽ അൺലോക്ക് ഇളവുകൾ പ്രഖ്യാപിച്ചത്. 11 ജില്ലകളിൽ ഏർപ്പെടുത്തിയ ലോക് ഡൗൺ ജൂൺ 21 വരെ തുടരും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം