സഞ്ചാരി വിജയിക്ക് നാടിന്റെ അന്ത്യാഞ്ജലി

ബെംഗളൂരു: നടന്‍ സഞ്ചാരി വിജയിക്ക് നാടിന്റെ അന്ത്യാഞ്ജലി. ചൊവ്വാഴ്ച രാവിലെ ആറു മുതല്‍ പത്ത് വരെ രവീന്ദ്ര കലാക്ഷേത്രത്തില്‍ പൊതുദര്‍ശനത്തിന് വെച്ച ഭൗതിക ശരീരം വൈകുന്നേരത്തോടെ ജന്മനാടായ ചിക്കമഗളൂരു കടൂര്‍ താലൂക്കിലെ പഞ്ചനഹള്ളിയില്‍ സംസ്‌കരിച്ചു. സംസ്ഥാന ബഹുമതികളോടെയാണ് നടന് വിട നല്‍കിയത്. രവീന്ദ്ര കലാക്ഷേത്രയില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ചലച്ചിത്ര നാടക പ്രവര്‍ത്തകരും സുഹൃത്തുക്കളും അന്തിമോപചാരമര്‍പ്പിച്ചു.

ശനിയാഴ്ച രാത്രി 11.45 ഓടെ ജെ.പി നഗറില്‍ സുഹൃത്തിനൊപ്പം മോട്ടോര്‍ ബൈക്കില്‍ യാത്ര ചെയ്യവേയാണ് അപകടം. ബെക്ക് തെന്നിമാറി ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് വിജയിക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ ബെംഗളൂരുവിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹത്തിനു ഞായറാഴ്ച ഉച്ചയോടെ മസ്തിഷ്‌ക മരണം സംഭവിച്ചു. ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തിലാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്ന് ആശുപത്രി അധികൃതര്‍ പത്രകുറിപ്പിലൂടെ അറിയിച്ചരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ 3.45 നാണ് വിജയുടെ മരണം ഔദ്യോഗികമായി അധികൃതര്‍ സ്ഥിരീകരിച്ചത്.

മസ്തിഷ്‌ക മരണം സംഭവിച്ചതോടെ വിജയിയുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുടുംബാംഗങ്ങള്‍ മുന്നോട്ടു വന്നിരുന്നു. രേഖാമൂലമുള്ള അനുമതി നല്‍കിയതോടെ അവയവ ദാന നടപടി ക്രമങ്ങള്‍ നടന്നു. കണ്ണുകള്‍ വൃക്കകള്‍, ഹൃദയം, കരള്‍ എന്നിങ്ങനെ ഏഴ് അവയവങ്ങളാണ് ദാനം നല്‍കിയത്. കര്‍ണാടക സര്‍ക്കാറിന്റെ അവയവദാന പദ്ധതിയായ ജീവന സാര്‍ത്ഥകത പ്രകാരം ഏഴു പേര്‍ക്കാണ് അവയവങ്ങള്‍ ദാനം ചെയ്യുന്നത്.

നാടക പ്രവര്‍ത്തകനായ വിജയ് 2011 ലാണ് ചലചിത്ര മേഖലയിലേക്ക് കടക്കുന്നത്. 2015 ല്‍ നാനു അവനല്ല അവളു എന്ന ചിത്രത്തിലെ ട്രാന്‍സ്‌ജെന്‍ഡര്‍ വേഷത്തിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം