ഫ്യൂസ് മാറ്റുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു

ബെംഗളൂരു: കനത്ത മഴക്കിടെ ബന്ധുവിന്റെ വീട്ടിലെ വൈദ്യുതി മുടങ്ങിയത് പരിശോധിക്കാനെത്തിയ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു. ഉഡുപ്പി ജില്ലയിലെ മല്‍പ്പെ കൊടവൂര്‍ സ്വദേശിയും ഇലക്ട്രീഷ്യനുമായ മോക്ഷിത്ത് കര്‍ക്കരെ (25) ആണ് മരിച്ചത്. ബുധനാഴ്ച രാത്രിയാണ് സംഭവം. മോക്ഷിത്തിന്റെ അമ്മാവന്റെ വീട്ടില്‍ വെച്ചാണ് അപകടം. വീട്ടിലെ സ്വിച്ച് ബോര്‍ഡില്‍ നിന്നും ഫ്യൂസ് ഊരിമാറ്റവേ വൈദ്യുതാഘാതമേറ്റ് തെറിച്ച് വീണ മോക്ഷിത്തിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.

ഇലക്ട്രിക്കല്‍ ജോലിക്കു പുറമെ ഒഴിവു നേരങ്ങളില്‍ മാതാവിനെ മത്സ്യ വില്‍പ്പനക്ക് കൂടി സാഹായിക്കുന്ന മോക്ഷിതിന്റെ അപ്രതീക്ഷിത മരണം കൊടവൂര്‍ ഗ്രാമത്തെ കണ്ണീരിലാഴ്ത്തി. ദക്ഷിണ കന്നഡ, ഉഡുപ്പി അടക്കം കഴിഞ്ഞ ദിവസങ്ങളില്‍ കാലവര്‍ഷം രൂക്ഷമാണ്. കനത്ത മഴയിലും കാറ്റിലും പെട്ട് പത്തോളം വീടുകള്‍ ഈ ഭാഗങ്ങളില്‍ തകര്‍ന്നിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം