രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു; കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 62,480 പേര്‍ക്ക് രോഗം, 1587 മരണം

ന്യൂഡല്‍ഹി:രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ കുത്തനെ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 62,480 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥരീകരിച്ചത്. 24 മണിക്കൂറിനിടെ 1,587 പേര്‍ക്ക് കോവിഡ് മൂലം ജീവന്‍ നഷ്ടമായപ്പോള്‍ 88,977 പേര്‍ രോഗമുക്തി നേടി.

ഇതിനിടെ രാജ്യത്ത് ചികിത്സയില്‍ തുടരുന്ന രോഗികളുടെ എണ്ണം എട്ട് ലക്ഷത്തില്‍ താഴെയെത്തി. 73 ദിവസത്തിനുശേഷമാണ് സജീവ രോഗികളുടെ എണ്ണം എട്ട് ലക്ഷത്തില്‍ താഴെ എത്തുന്നത്. 7,98,656 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്.

രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച ആകെ കോവിഡ് കേസുകളുടെ എണ്ണം 2,97,62,793 ആയി ഉയര്‍ന്നു. 2,85,80,647 പേരാണ് ഇതുവരെ രോഗമുക്തരായത്. 96.03 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. 3,83,490 പേര്‍ക്കാണ് ഇതുവരെ കൊവിഡ് മൂലം ജീവന്‍ നഷ്ടമായത്. 26,89,60,399 ഡോസ് വാക്സിന്‍ ഇതുവരെ വിതരണം ചെയ്തതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

തുടര്‍ച്ചയായി രണ്ടാംദിവസവും വിവിധ സംസ്ഥാനങ്ങളില്‍ കോവിഡ് നിരക്കില്‍ മുന്നിലുള‌ളത് കേരളമാണ്. കഴിഞ്ഞ ദിവസത്തെ റിപ്പോർട്ട് പ്രകാരം 12,469 കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. മഹാരാഷ്‌ട്ര 9830, തമിഴ്‌നാട് 9118, ആന്ധ്രാ പ്രദേശ് 6151, കര്‍ണാടക 5983 എന്നിങ്ങനെയാണ് മ‌റ്റ് സംസ്ഥാനങ്ങളിലെ കണക്ക്. 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചവരില്‍ 19.96 ശതമാനവും കേരളത്തില്‍ നിന്നാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ രേഖയില്‍ പറയുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം