ബെംഗളൂരുവിൽ സെഞ്ച്വറിയടിച്ച്​ പെട്രോൾ വില

ബെംഗളൂരു: ബെംഗളൂരുവിൽ നൂറ്​ കടന്ന്​ പെട്രോൾ വില. വ്യാഴാഴ്​ച രാത്രി ലിറ്ററിന്​ 99.89 രൂപ ആയിരുന്നത്​ 100.17 രൂപയാണ്​ കൂടിയത്​. ഡീസൽ വിലയാക​ട്ടെ 92.66 രൂപയിൽ നിന്ന്​ 92.97 രൂപയായും ഉയർന്നു. ഈ വർഷം ജനുവരിയെ അപേക്ഷിച്ച്​ നോക്കുമ്പോൾ പെട്രോൾ വിലയിൽ 16 രൂപയുടെ വർധനവാണ്​ ബെംഗളൂരുവിൽ ഉണ്ടായത്​. 86.47 രൂപയായിരുന്നു ജനുവരി ആദ്യത്തിൽ പെട്രോൾ വില.

അതേ സമയം കർണാകയിലെ ബീദർ, ബെള്ളാരി, കൊപ്പൽ, ദാവൺഗരെ, ഉത്തര കന്നഡ, ശിവമോഗ, ചിക്കമഗളൂരു എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ലിറ്ററിന് 100 രൂപ കടന്നിരുന്നു. ബെള്ളാരിയിൽ പേട്രോൾ ലിറ്ററിന് 102.05 രൂപയാണ് വില.

മഹാരാഷ്​ട്ര, മധ്യപ്രദേശ്​, രാജസ്​ഥാൻ, തെലങ്കാന, ആന്​ധ്രാപ്രദേശ്​ സംസ്​ഥാനങ്ങളിലെ വിവിധ നഗരങ്ങളിൽ നേരത്തേ പെട്രോൾ വില നൂറ്​ കടന്നിരുന്നു. 26 മുതൽ 30 പൈസ വരെ പ്രതിദിന വർധനവാണ്​ എണ്ണ കമ്പനികൾ വെള്ളിയാഴ്​ച വരുത്തിയത്​. എന്നാൽ ഓരോ നഗരത്തിലും പ്രാദേശിക നികുതിയുടെയും മറ്റും അടിസ്​ഥാനത്തിലാണ്​ റീ​ട്ടെയിൽ വില നിശ്​ചയിക്കുക.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം