കര്‍ണാടകയില്‍ ലോക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍; തീരുമാനം ഇന്നുണ്ടായേക്കും

ബെംഗളൂരു: കര്‍ണാടകയില്‍ ലോക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ ഇന്ന് പ്രഖ്യാപിച്ചേക്കും. സംസ്ഥാനത്ത് പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ കുറവ് വന്നതോടെയാണ് സര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നത്. നിലവില്‍ 11 ജില്ലകളില്‍ ഒഴികെ ആദ്യഘട്ട അണ്‍ലോക്ക് ഇളവുകള്‍ നല്‍കിയിട്ടുണ്ട്. ബെംഗളൂരു അര്‍ബന്‍ ജില്ല അടക്കമുള്ള 19 ജില്ലകളിലാണ് ഇപ്പോള്‍ ആദ്യഘട്ട അണ്‍ലോക്ക് ഇളവുകള്‍ നല്‍കിയിരിക്കുന്നത്. ഈ ജില്ലകളിലെ സ്ഥിതി മെച്ചപ്പെടുന്നതിനാല്‍ അണ്‍ലോക്ക് രണ്ടാം ഘട്ട ഇളവുകള്‍ കൂടി ഇന്ന് പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. നിലവില്‍ പ്രഖ്യാപിച്ച ആദ്യഘട്ട അണ്‍ലോക് നിയന്ത്രണങ്ങള്‍ അവസാനിക്കുന്നത് ജൂണ്‍ 21 നാണ്.

സംസ്ഥാനത്ത് കോവിഡിന്റെ മൂന്നാം തരംഗത്തെ കുറിച്ച് മുന്നറിയിപ്പ് ലഭിച്ച പശ്ചാത്തലത്തില്‍ ഒറ്റത്തവണ അണ്‍ലോക്ക് നടപടികളിലേക്ക് കടക്കില്ല. അതുകൊണ്ട് തന്നെ ചില മേഖലകളില്‍ മാത്രം ഇളവുകള്‍ നല്‍കി നിയന്ത്രണങ്ങള്‍ തുടരാനാണ് സാധ്യത. ചിക്കമഗളൂരു, ശിവമോഗ, ദാവണ്‍ഗരെ, മൈസൂരു, ചാമരാജനഗര്‍, ഹാസന്‍, ദക്ഷിണ കന്നഡ, ബെംഗളൂരു റൂറല്‍, മാണ്ഡ്യ, ബെളഗാവി, കുടക് എന്നീ ജില്ലകളിലാണ് നിലവില്‍ ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുന്നത്. മറ്റു ജില്ലകളില്‍ അണ്‍ലോക് ഒന്നാം ഘട്ടത്തിന്റെ ഭാഗമായി നിയന്ത്രണങ്ങളില്‍ ചില ഇളവുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും വാരാന്ത്യ കര്‍ഫ്യൂ, രാത്രി കര്‍ഫ്യൂ എന്നിവ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം