വിശക്കുന്നവർക്ക് ഒരു കൈത്താങ്ങായി പ്രവാസി കോൺഗ്രസ്‌

ബെംഗളൂരു: കോവിഡ് രണ്ടാം തരംഗം ഗുരുതരമായി ജനങ്ങളെ ബാധിക്കുകയും, ലോക് ഡൗണിന്റെ ഭാഗമായി അനേകര്‍ ദുരിതം അനുഭവിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ വിശക്കുന്നവര്‍ക്ക് ഒരു കൈത്താങ്ങ് എന്ന പദ്ധതിയുമായി കെ.പി.സിയുടെ കെ. ആര്‍. പുരം ടീം.

രാഹുല്‍ ഗാന്ധിയുടെ ജന്മദിനമായ ഇന്നലെ ഭിന്നലിംഗരായ മുപ്പതോളം പേര്‍ക്ക് കേംബ്രിഡ്ജ് എഡുക്കേഷന്‍ ഇൻസ്റ്റിറ്റ്യൂഷൻ ചെയര്‍മാന്‍ ഡി. കെ. മോഹന്‍ ബാബു ഭക്ഷ്യധാന്യ കിറ്റുകള്‍ നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. വിനു തോമസ്, സുമോജ് മാത്യു, സുമേഷ് എബ്രഹാം, ആനന്ദ് പ്രസാദ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

പദ്ധതിയുടെ ഭാഗമായി കെ. ആര്‍. പുരം നിയോജക മണ്ഡലത്തിലെ ഒമ്പത് വാര്‍ഡുകളിലെ ദുരിതം അനുഭവിക്കുന്ന പാവപ്പെട്ടവര്‍ക്ക് ഭക്ഷ്യധാന്യ കിറ്റുകള്‍ നല്‍കുമെന്ന് കെ അര്‍ പുരം കെ. പി. സിയുടെ ഭാരവാഹികളായ ജിജു ജോസ് സുഭാഷ് കുമാര്‍, ബിനു ചുന്നകര എന്നിവര്‍ അറിയിച്ചു.

വെങ്കിടേഷ്, സുനില്‍ കുമാര്‍, ബഷീര്‍ ജമേദാര്‍, അഡ്വ. രഞ്ജിത്ത് കുമാര്‍, കെ.പി.സി. കെ. അര്‍ . പുരം കമ്മിറ്റി അംഗങ്ങളായ ബെന്നി, ഗില്‍രോയ്, ജോര്‍ജ്, ആഷ്ലിന്‍ എന്നിവര്‍ നേതൃത്വം നല്‍കി

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം