കര്‍ണാടക അണ്‍ലോക്ക് 2.0; മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറങ്ങി, ഇളവുകളെ കുറിച്ചറിയാം

ബെംഗളൂരു: സംസ്ഥാനത്ത് രോഗ സ്ഥിരീകരണ നിരക്ക് അഞ്ചു ശതമാനത്തില്‍ താഴെയുള്ള ബെംഗളൂരു അര്‍ബന്‍ അടക്കമുള്ള 16 ജില്ലകളില്‍ അണ്‍ലോക്ക് രണ്ടാം ഘട്ട ഇളവുകള്‍ പ്രഖ്യാപിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി ബി. എസ്. യെദിയൂരപ്പ മാധ്യമ പ്രവർത്തകരെ സര്‍ക്കാര്‍ തീരുമാനം അറിയിക്കുകയായിരുന്നു.അണ്‍ലോക്ക് 2 മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ ശനിയാഴ്ച രാത്രിയോടെ പുറത്തിറക്കി.

ഉത്തര കന്നഡ, ബെളഗാവി, മണ്ഡ്യ, കൊപ്പള, ചിക്കബെല്ലാപുര, തുമകുരു, കോലാര്‍, ബെംഗളൂരു അര്‍ബന്‍, ഗദഗ്, റായിച്ചൂര്,, ബാഗല്‍കോട്ട, കല്‍ബുര്‍ഗി, ഹാവേരി, രാമനഗര, യാദഗിരി, ബീദര്‍ എന്നീ ജില്ലകളിലാണ് രണ്ടാം ഘട്ട ഇളവുകള്‍ പ്രഖ്യാപിച്ചത്. ബെംഗളൂരുവില്‍ ബിഎംടിസിയും മെട്രോയും സര്‍വീസ് നടത്താന്‍ അനുമതിയുണ്ട്. മറ്റ് ജില്ലകളില്‍ ബസ് സര്‍വീസിനും പൊതുഗതാഗതത്തിനും അതുമതി നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും രാത്രി ഏഴു മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെയുള്ള രാത്രി കര്‍ഫ്യൂവും ശനി, ഞായര്‍ ദിവസങ്ങളിലെ വാരാന്ത്യ കര്‍ഫ്യൂവും തുടരും. മാളുകള്‍, സിനിമാ തീയറ്ററുകള്‍, പബ്ബുകള്‍, അമ്യൂണ്‍സ്‌മെന്റ് പാര്‍ക്കുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മത സ്ഥാപനങ്ങള്‍ എന്നിവ അടഞ്ഞുതന്നെ കിടക്കും.

അണ്‍ലോക്ക് 2 ഇളവുകള്‍
  • എല്ലാ കടകളും രാവിലെ ആറുമണി മുതല്‍ അഞ്ചു മണി വരെ പ്രവര്‍ത്തിക്കാം.
    ഹോട്ടലുകള്‍ക് 50 % സീറ്റുകള്‍ അനുവദിച്ച് വൈകിട്ട് അഞ്ചു മണിവരെ തുറന്ന് പ്രവര്‍ത്തിക്കാം. എ.സി. ഹോട്ടലുകള്‍ക്ക് അനുവാദമില്ല.
  • ഔട്ട് ഡോര്‍ സിനിമാഷൂട്ടിങ്ങും കായികമത്സരങ്ങളും അനുവദിക്കും.
  • 50 ശതമാനം സീറ്റുകളില്‍ ഇരിക്കാനനുവദിച്ച് ജൂണ്‍ 21 മുതല്‍ മെട്രോ ട്രെയിനും ബസുകളും ഓടും.
  • 50 ശതമാനം ആളുകളെ പ്രവേശിപ്പിക്കാന്‍ അനുവദിച്ച് ലോഡ്ജുകളും റിസോര്‍ട്ടുകളും ജിംനേഷ്യങ്ങളും പ്രവര്‍ത്തിക്കും
  • 50 ശതമാനം ജീവനക്കാരെ അനുവദിച്ച് സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകള്‍ക്ക് പ്രവര്‍ത്തിക്കാം.
  • ആരോഗ്യ രംഗത്തെ തൊഴില്‍ നൈപുണ്യ പരിശീലന കേന്ദ്രങ്ങള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാം.
  • പാര്‍ക്കുകള്‍ രാവിലെ 5 മണി മുതല്‍ വൈകുന്നേരം 6 മണിവരെ പ്രവര്‍ത്തിക്കാം. ഗ്രൂപ്പ് ആക്ടിവിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കുണ്ട്.

അതേസമയം അഞ്ചു മുതല്‍ പത്തു ശതമാനം വരെ രോഗ സ്ഥിരീകരണ നിരക്കുള്ള ഹാസന്‍, ഉഡുപ്പി, ദക്ഷിണ കന്നഡ, ശിവമോഗ, ചാമരാജനഗര്‍, ചിക്കമഗളൂരു, ബെംഗളൂരു റൂറല്‍, ദാവണ്‍ഗരെ, കുടക്, ധാര്‍വാഡ്, ബെള്ളാരി, ചിത്രദുര്‍ഗ, വിജയപുര എന്നീ 13 ജില്ലകളില്‍ ജൂണ്‍ 11 ന് ഇറക്കിയ അണ്‍ലോക്ക് ആദ്യഘട്ട ഇളവുകള്‍ നിലവില്‍ വരും. ഈ ജില്ലകളില്‍ കടകള്‍ രാവിലെ ആറ് മണി മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ തുറക്കാം. വിദേശമദ്യ ഷോപ്പുകളില്‍നിന്ന് രണ്ടുമണിവരെ മദ്യം വാങ്ങാന്‍ അനുവദിക്കും. ഓട്ടോ, ടാക്‌സി വാഹനങ്ങള്‍ ഓടും. ഇതില്‍ രണ്ടു യാത്രക്കാരെയാണ് അനുവദിക്കുക. ബസ് സര്‍വീസുകള്‍ ഉണ്ടാകില്ല.

പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക് 10 ശതമാനത്തിന് മുകളിലുള്ള മൈസൂരു ജില്ലയില്‍ ഇപ്പോഴുള്ള, ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരും.

മാര്‍ഗനിര്‍ദേശങ്ങള്‍ ഡൗണ്‍ ലോഡ് ചെയ്യാം :KA Unlock 2.0-19June (1)

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം