മോഹനൻ വൈദ്യരെ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം : വിവാദ പ്രകൃതിചികിത്സകൻ മോഹനന്‍ നായർ എന്ന മോഹനൻ വൈദ്യരെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. 65 വയസായിരുന്നു. ശനിയാഴ്ച വൈകീട്ട് എട്ടുമണിക്ക് തിരുവനന്തപുരം കാലടിയുള്ള ബന്ധുവീട്ടിലാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. രണ്ടുദിവസമായി ഇവിടെ കഴിഞ്ഞുവരികയായിരുന്നു.

ശനിയാഴ്ച രാവിലെ തന്നെ പനിയും ശ്വാസതടസവും നേരിട്ടിരുന്നുവെന്ന് ബന്ധുക്കള്‍ പൊലീസിന് മൊഴിനല്‍കി. വൈകുന്നേരത്തോടുകൂടി അനക്കമൊന്നുമില്ലാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ കൗണ്‍സിലറെ വിളിച്ചു. തുടര്‍ന്ന് കൗണ്‍സിലര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി പരിശോധിച്ചപ്പോഴാണ് മരണം സ്ഥിരീകരിച്ചത്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കോവിഡ് പരിശോധനക്കും േപാസ്​റ്റ്​മോർട്ടത്തിനും ശേഷമായിരിക്കും മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുക.

അശാസ്ത്രീയ ചികിത്സ നടത്തിയെന്ന പേരില്‍ ഇദ്ദേഹത്തിനെതിരെ നിരവധി തവണ കേസെടുത്തിരുന്നു. ഏറ്റവുമൊടുവില്‍ കോവിഡിന് വ്യാജ ചികിത്സ നല്‍കിയെന്ന പേരില്‍ അറസ്റ്റിലായി.

വൈറസുകളില്ലെന്നും മരണമില്ലെന്നും കാന്‍സര്‍ എന്ന അസുഖമില്ലെന്നുമുള്ള മോഹനന്‍ വൈദ്യരുടെ അവകാശവാദങ്ങള്‍ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. പാരമ്പര്യത്തെക്കുറിച്ചും ജനിതക ഘടകങ്ങളെപ്പറ്റിയും ഇദ്ദേഹം നടത്തിയ പ്രസ്താവനകളും വിവാദമായി. നിപ രോഗത്തെ നിഷേധിച്ചും നേരത്തെ മോഹനന്‍ വൈദ്യര്‍ രംഗത്തെത്തിയിരുന്നു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം