കോവിഡ് സംബന്ധിച്ച നിയമപരമായ അന്വേഷണങ്ങള്‍ക്കായി കോവിഡ് ലീഗല്‍ ഹെല്‍പ്പ് ലൈന്‍

ബെംഗളൂരു: കോവിഡ് ചികത്സയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിയമപരമായ അന്വേഷണങ്ങള്‍ക്കായി കോവിഡ് ലീഗല്‍ ഹെല്‍പ്പ് ലൈനുമായി ബെംഗളൂരുവിലെ സന്നദ്ധ സംഘടനയായ ന്യായ. കോവിഡ് ലോക് ഡൗണ്‍, വാക്‌സിനേഷന്‍, ആശുപത്രികളുടെ അനാസ്ഥ മൂലമുള്ള കോവിഡ് മരണങ്ങള്‍ എന്നിങ്ങനെ കോവിഡുമായി ബന്ധപ്പെട്ട് സാധാരണക്കാരന് ലഭിക്കേണ്ട നിയമ സഹായങ്ങളെ കുറിച്ചുള്ള വിവരങ്ങളാണ് ഹെല്‍പ്പ് ലൈന്‍ വഴി സാധ്യമാക്കുന്നത്. ഇംഗ്ലിഷ് അടക്കം കന്നഡ, ഹിന്ദി, ഒഡിയ നാല് ഭാഷകളിലാണ് സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ന്യായയുടെ വെബ്‌സൈറ്റില്‍ കൊടുത്തിരിക്കുന്ന വാട്‌സ് അപ്പ് നമ്പര്‍, ഫേസ് ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം ക്വാറ, കൂ, ലിങ്ക്ഡ് ഇന്‍ എന്നീ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകള്‍ വഴിയാണ് ഹെല്‍പ്പ് ലൈന്‍ സജ്ജീകരിച്ചിരിക്കുന്നത്.

ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ന്യായ നിരവധി എന്‍.ജി.ഒകള്‍, സാമൂഹ്യ സംഘടനകള്‍, നിയമ മേഖലയുമായി ബന്ധപ്പെട്ട പ്രൊഫഷണലുകള്‍ എന്നിവര്‍ ഉള്‍പ്പെട്ട കൂട്ടായ്മയാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ന്യായയുടെ വെബ് പേജ് സന്ദര്‍ശിക്കാം : https://nyaaya.org/

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം