നൈസ് പദ്ധതി അപകീര്‍ത്തിക്കേസ്; എച്ച്.ഡി. ദേവഗൗഡ രണ്ടു കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്

ബെംഗളൂരു: നൈസ് പദ്ധതിയുമായി ബന്ധപ്പെട്ട അപകീര്‍ത്തിക്കേസില്‍ മുന്‍ പ്രധാനമന്ത്രിയും ജെഡിഎസ് ദേശീയ അധ്യക്ഷനുമായ ദേവഗൗഡ നഷ്ടപരിഹാരമായി രണ്ടു കോടി രൂപ നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. റോഡ് നിര്‍മാണ പ്രവൃത്തികള്‍ നടത്തുന്ന നന്ദി ഇഫ്രാസ്‌ട്രെക്ചര്‍ കോറിഡോര്‍ ലിമിറ്റഡ് (നൈസ്) നല്‍കിയ കേസില്‍ ബെംഗളൂരു എട്ടാം അഡീഷണല്‍ സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയാണ് ഉത്തരവിട്ടത്. കമ്പനിയുടെ മാനേജിംഗ് ഡയറക്ടറും മുന്‍ എം.എല്‍.എയുമായ അശോക് ഖെനിയാണ് നഷ്ടപരിഹാരത്തിനായി ഹര്‍ജി നല്‍കിയത്.

2011 – ല്‍ കനഡ വാര്‍ത്താ ചാനലായ ഗൗഡര ഗര്‍ജനെ എന്ന വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ദേവഗൗഡ അപകീര്‍ത്തിപരമായ പരാമാര്‍ശങ്ങള്‍ ഉന്നയിച്ചു എന്നാണ് ഹര്‍ജിയിലെ പരാതി. നൈസ് കരാര്‍ ഏറ്റെടുത്ത ബെംഗളൂരു- മൈസൂരു എക്‌സ്പ്രസ് ഹൈവേയുടെ നിര്‍മാണത്തില്‍ വന്‍ ക്രമക്കേട് നടന്നുവെന്നാണ് ദേവഗൗഡ ആരോപണമുന്നയിച്ചത്. പദ്ധതിക്ക് വേണ്ടി ആവശ്യത്തിലധികം ഭൂമി ഏറ്റെടുത്തുവെന്നും ജനങ്ങളെ കൊള്ളയടിക്കാനുള്ള പദ്ധതിയാണെന്നും ദേവഗൗഡ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ വാസ്തവ വിരുദ്ധമാണെന്നും ദേവഗൗഡയുടെ പ്രസ്താവന കമ്പനിയുടെ സല്‍പേരിന് കളങ്കമുണ്ടാക്കി എന്നും ചൂണ്ടിക്കാട്ടിയാണ് അശോക് ഖനി കോടതിയെ സമീപിച്ചത്.

അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ദേവഗൗഡക്ക് തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നും ഇത്തരം പ്രസ്താവനയിലൂടെ ജനോപകാരപ്രദമായ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ വലിയ കാലതാമസം വരുമെന്നും കോടതി നിരീക്ഷിച്ചു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം