എം സി ജോസഫൈൻ വനിതാ കമ്മീഷൻ അധ്യക്ഷസ്ഥാനം രാജിവെച്ചു

തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷസ്ഥാനം എംസി ജോസഫൈൻ രാജിവച്ചു. ടെലിവിഷൻ ചാനലിൽ ലൈവ് പരിപാടിയ്ക്കിടെ പരാതിക്കാരിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിലാണ് രാജി. സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റില്‍ ജോസഫൈന്‍ രാജിവെക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.

വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനം രാജിവയ്ക്കാന്‍ സിപിഎം നിര്‍ദ്ദേശം നല്‍കുകയായിരുന്നു. പ്രതിഷേധങ്ങള്‍ മുഖവിലയ്‌ക്കെടുത്താണ് പാര്‍ട്ടി തീരുമാനം. രാജിയോടെ വിവാദം കെട്ടടങ്ങുമെന്നാണ് സിപിഎം വിലയിരുത്തല്‍. വനിതാ കമ്മീഷന്‍ അധ്യക്ഷയായി ജോസഫൈന്‍ തുടരുന്നിടത്തോളം അവരെ വഴിയില്‍ തടയുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പ്രഖ്യാപിച്ചിരുന്നു. ഇന്ന് എകെജി സെന്ററിന് മുമ്പില്‍ പോലും കോണ്‍ഗ്രസ് പ്രതിഷേധം നടത്തി. കേരളത്തിലുടനീളം പ്രതിഷേധവും ശക്തമായി.

വനിതാ കമ്മീഷന്‍ പദവിയില്‍ കാലാവധി അവസാനിക്കാന്‍ എട്ട് മാസം മാത്രമിരിക്കെയാണ് എം സി ജോസഫൈന്‍ രാജി വച്ചൊഴിഞ്ഞത്. ജോസഫൈന്റെ പ്രതികരണ രീതിക്കെതിരെ വ്യാപക വിമര്‍ശനവും പ്രതിഷേധവും ഉയര്‍ന്നിരുന്നു.

ചാനൽ പരിപാടിക്കിടെ പരാതി പറയാൻ വിളിച്ച സ്ത്രീയോട് വനിതാകമ്മിഷൻ അധ്യക്ഷ അനുഭവിച്ചോ എന്ന തരത്തിൽ മോശമായി സംസാരിച്ചെന്ന് പരാതി ഉയർന്നിരുന്നു. ഒരു ചാനലിന്റെ തത്സമയ ഫോൺ ഇൻ പരിപാടിയിൽ, ഗാർഹികപീഡനത്തെപ്പറ്റി എറണാകുളം സ്വദേശിനിയായ യുവതി എം.സി. ജോസഫൈനോട് പരാതിപ്പെട്ടിരുന്നു. പോലീസിൽ പരാതിപ്പെട്ടോയെന്ന് അവർ പരാതിക്കാരിയോട് തിരിച്ചുചോദിച്ചു. ഇല്ലെന്നുപറഞ്ഞ യുവതിയോട് ഇല്ലെങ്കിൽ അനുഭവിച്ചോയെന്നാണ് ജോസഫൈൻ പറഞ്ഞത്. ഈ പ്രതികരണത്തിനെതിരേ സി.പി.എം. കേന്ദ്രകമ്മിറ്റി അംഗം പി.കെ. ശ്രീമതിയടക്കം ഇടതുനേതാക്കളും യുവജന സംഘടനകളുമടക്കം രംഗത്തെത്തി. സംഭവം വിവാദമായപ്പോൾ ജോസഫൈൻ ഖേദം പ്രകടിപ്പിച്ചെങ്കിലും പരാതിക്കാരോടുളള ജോസഫൈന്റെ അനുഭാവപൂർണമല്ലാത്ത പെരുമാറ്റത്തിനെതിരേ നിരവധി വിമർശനങ്ങൾ ഉയർന്നു. സാമൂഹിക മാധ്യമങ്ങളിൽ പ്രമുഖരുൾപ്പടെയുളളവർ ജോസഫൈന്റെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം