ഡെല്‍റ്റ പ്ലസ്; അതിര്‍ത്തികളില്‍ കര്‍ണാടക പരിശോധന ശക്തമാക്കി

ബെംഗളൂരു: കര്‍ണാടകയുടെ അതിര്‍ത്തി സംസ്ഥാനങ്ങളായ കേരളത്തിലും മഹാരാഷ്ട്രയിലും കോവിഡ് വകഭേദമായ ഡെല്‍റ്റ പ്ലസ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കാന്‍ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ നിര്‍ദേശം നല്‍കി. ലോക് ഡൗൺ ഇളവുകളെ തുടർന്ന് സംസ്ഥാനത്തേക്ക് മടങ്ങിയെത്തുന്ന എല്ലാവരും കോവിഡ് മാനദണ്ഡങ്ങൾ കർശനനമായി പാലിക്കാനും മുഖ്യമന്ത്രി അഭ്യർഥിച്ചു.

രാജ്യത്ത് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മഹാരാഷ്ട്രയുമായി അതിര്‍ത്തി പങ്കിടുന്ന ബെളഗാവി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലടക്കം കര്‍ശന പരിശോധനക്കാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. സംസ്ഥാനത്തേക്ക് പ്രവേശിക്കുന്ന ട്രക്കുകളിലെ ഡ്രൈവര്‍മാര്‍ക്കും സഹായികള്‍ക്കും അതിര്‍ത്തിയില്‍ പരിശോധന നടത്തും.

സംസ്ഥാനത്ത് മൈസൂരു, ബെംഗളൂരു ജില്ലകളിലാണ് നിലവില്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിന്റെ പശ്ചാത്തലത്തില്‍ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ കര്‍ണാടക ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡെല്‍റ്റ വകഭേദം കണ്ടെത്തിയ ജില്ലകളില്‍ നിയന്ത്രണങ്ങള്‍ വേണമെന്നും ഇത്തരം ജില്ലകളില്‍ വാക്‌സിന്‍ സ്വീകരിക്കാനുള്ള നടപടികള്‍ എടുക്കണമെന്നും പൊതുജന ആരോഗ്യ സുരക്ഷക്ക് വേണ്ട മുന്‍കരുതലുകള്‍ സംസ്ഥാനങ്ങള്‍ സ്വീകരിക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച വ്യക്തികളുടെ സാമ്പിളുകൾ ഇൻസാക്കോഗിൻ്റെ നിയുക്ത ലാബുകളിലേക്ക് യഥാസമയം എത്തുന്നുണ്ടെന്ന് ഉറപ്പു വരുത്താനും കേന്ദ്രം സംസ്ഥാന ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ സൂചിപ്പിച്ചു.

കര്‍ണാടകയിലേക്ക് വരുന്നവര്‍ക്ക് ആര്‍.ടി. പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിര്‍ദ്ദേശം നിലവിലുണ്ടെങ്കിലും സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറഞ്ഞതോടെ അതിര്‍ത്തികളില്‍ കര്‍ശനമായ പരിശോധന നടത്തിയിരുന്നില്ല. എന്നാല്‍ പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കുകയാണ് സര്‍ക്കാര്‍.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം