വനിതാ കോര്‍പറേറ്ററുടെ കൊലപാതകം; മൂന്ന് പേര്‍ കൂടി പിടിയിലായി

ബെംഗളൂരു: ബിബിഎംപി മുന്‍ കോര്‍പറേറ്റര്‍ രേഖാ കതിരേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ കൂടി പിടിയിലായി. കോട്ടണ്‍ പേട്ട് സ്വദേശികളായ സ്റ്റീഫന്‍ ജയ്പാല്‍(21), അജയ് കുമാര്‍ (21), പുരുഷോത്തം (22) എന്നിവരെയാണ് ശനിയാഴ്ച രാവിലെ പോലീസ് പിടികൂടിയത്. പോലിസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് മൂവരെയും പിടികൂടിയത്. കേസില്‍ ഇതോടെ അഞ്ച് പേര്‍ അറസ്റ്റിലായി.

കേസില്‍ മുഖ്യ പ്രതികളെന്ന് സംശയിക്കുന്ന പീറ്റര്‍, ഇയാളുടെ സഹായി സൂര്യ എന്നിവരെ പോലീസ് വെടിവെപ്പിലൂടെ പിടികൂടിയിരുന്നു. രേഖയെ കൊലപ്പെടുത്താന്‍ പീറ്ററിനും സൂര്യക്കും ഇവര്‍ സഹായം ഒരുക്കി എന്നാണ് പോലീസ് കരുതുന്നത്. കോട്ടണ്‍പേട്ട് കേന്ദ്രീകരിച്ചുള്ള ഗുണ്ടാസംഘങ്ങളില്‍പെട്ടെവരാണ് ഇവരെന്നും വ്യക്തി വൈരാഗ്യമാണ് കൊലക്ക് പിന്നിലെന്നും പോലീസ് പറഞ്ഞു.

വ്യാഴാഴ്ച രാവിലെയാണ് കോട്ടണ്‍ പേട്ടിലെ ഓഫീസിന് സമീപത്തുവെച്ച് രേഖാ കതിരേഷ് കൊല്ലപ്പെട്ടത്. രാവിലെ പൊതു ജനങ്ങള്‍ക്കായി ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും വിതരണം ചെയ്യവെ ബൈക്കിലെത്തിയ രണ്ട് പേര്‍ ഇവരെ ക്രൂരമായി വെട്ടി വീഴ്ത്തുകയായിരുന്നു. പ്രതികളെ കണ്ടെത്താന്‍ എട്ട് ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്യത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം