മിനിറ്റുകള്‍ക്കുള്ളില്‍ യുവതിക്ക് കുത്തിവച്ചത് മൂന്ന് വാക്‌സിനുകള്‍; അന്വേഷണത്തിന് ഉത്തരവ്

താനെ: മഹാരാഷ്ട്രയിലെ താനെയില്‍ വനിതയ്‌ക്ക് ഒരേ സമയം മൂന്നുതവണ കോവിഡ് വാക്‌സിന്‍ നല്‍കിയതായി പരാതി. താനെ ജില്ലയിലെ ആനന്ദ്‌നഗർ വാക്സിനേഷൻ സെന്‍ററിലാണ് സംഭവം. സംഭവത്തില്‍ മഹാരാഷ്ട്ര ആരോഗ്യവിഭാഗം അന്വേഷണത്തിന് ഉത്തരവിട്ടു. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു സംഭവം.

കോർപ്പറേഷനില്‍ തന്നെ ടാക്സ് വകുപ്പില്‍ ജോലി ചെയ്യുന്ന വൈഭവ് സാൽവെയുടെ ഭാര്യയ്ക്കാണ് മൂന്നുതവണ കുത്തിവച്ചത്. വിവരമറിഞ്ഞ ബി.ജെ.പി കൗണ്‍സിലറാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. സംഭവം വിവാദമായതിന് പിന്നാലെ വീട്ടിലെത്തി മെഡിക്കല്‍ സംഘം യുവതിയുടെ ആരോഗ്യനില പരിശോധിച്ചു. യുവതിയുടെ ആരോഗ്യനില പരിശോധിക്കാന്‍ താനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്. പേര് രഹസ്യമായി സൂക്ഷിക്കണമെന്ന് യുവതി അധികൃതരോട് ആവശ്യപ്പെട്ടു. മുന്‍പ് വാക്‌സിനെടുത്ത് പരിചയമില്ലാത്തത് കൊണ്ടാണ് തുടര്‍ച്ചയായി കുത്തിവെച്ചപ്പോള്‍ പ്രതികരിക്കാതിരുന്നതെന്ന് ഭര്‍ത്താവ് പറയുന്നു.

സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഒരു കമ്മിറ്റിക്ക് രൂപം നല്‍കിയതായി മെഡിക്കല്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ ഖുശ്ബു തവാരേ പറഞ്ഞു. വാക്സിന്‍ കേന്ദ്രത്തിലെ ജീവനക്കാരുടെ അശ്രദ്ധയാണ് ഇത്തരമൊരു സംഭവത്തിന് കാരണമെന്ന് ബി.ജെ.പി നേതാക്കള്‍ ആരോപിച്ചു. താനെ മുന്‍സിപ്പല്‍ കമ്മീഷണര്‍ ബിപിന്‍ ശര്‍മ്മക്കെതിരെയും ആരോപണമുന്നയിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം