വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന സഹോദരന്മാരായ ഏഴും പത്തും വയസുള്ള കുട്ടികളെ ക്രൂരമായി അടിച്ചുകൊന്നു; ഇളയച്ഛന്‍ അറസ്റ്റില്‍

ഹൈദരാബാദ്: ആന്ധ്രയില്‍ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന സഹോദരന്മാരായ ഏഴും പത്തും വയസുള്ള കുട്ടികളെ ക്രൂരമായി അടിച്ചുകൊന്ന ഇളയച്ഛന്‍ അറസ്റ്റില്‍. ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയില്‍ തിങ്കളാഴ്ചയാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. പാര്‍ഥിവ് സഹസാവത്, റോഹന്‍ അശ്വിന്‍ എന്നീ ആണ്‍കുട്ടികളെയാണ് കുട്ടികളുടെ അമ്മയുടെ അനിയത്തിയുടെ ഭര്‍ത്താവ് ക്രൂരമായി കൊല്ലപ്പെടുത്തിയത്.

ചെറിയ കുട്ടി സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. മൂത്ത കുട്ടി ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. ഇളയച്ഛന്‍ ശ്രീനിവാസ റാവു ദയ പോലുമില്ലാതെ അതിക്രൂരമായി കുട്ടികളെ മര്‍ദിക്കുകയായിരുന്നു. പിന്നാലെ ആശുപത്രിയില്‍ എത്തിയ ശ്രീനിവാസ റാവുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം അമ്മയുടെ വീട്ടില്‍ വിരുന്നിനെത്തിയതായിരുന്നു കുട്ടികള്‍. കുട്ടികളുടെ മാതാപിതാക്കളായ കോടേശ്വര റാവുവും ഉമാദേവിയും മുത്തശ്ശിയുടെ സമീപത്ത് മക്കളെ നിര്‍ത്തി കൂലിവേലക്ക് പോയ സമയത്താണ് സംഭവമുണ്ടായത്. കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളെ വീടിനകത്തുകൊണ്ടുപോയി മരക്കഷണം കൊണ്ട് ശ്രീനിവാസ റാവു അടിക്കുകയായിരുന്നു.

അതേസമയം ഇവരോടൊപ്പം കളിച്ചുകൊണ്ടിരുന്ന സ്വന്തം മകനെ ഇയാള്‍ മര്‍ദിച്ചിട്ടില്ല. ശ്രീനിവാസ റാവുവിനെ ഭാര്യവീട്ടുകാര്‍ പരിഗണിക്കുന്നില്ല എന്ന തോന്നലില്‍, അപമാനത്തിന് പകരം വീട്ടാന്‍ വേണ്ടിയായിരുന്നു കൊലപാതകം നടത്തിയതെന്ന് എസ് ഐ സൂര്യ നാരായണ പറഞ്ഞു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം