കര്‍ണാടകയിലേക്ക് വരുന്നവര്‍ക്ക് ആര്‍.ടി പിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് മതിയാവുമെന്ന നിര്‍ദേശവും പരിഗണനയില്‍

ബെംഗളൂരു: കേരളത്തില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും കര്‍ണാടകയിലേക്കു വരുന്നവര്‍ക്ക് ആര്‍.ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ മതിയാകുമെന്ന നിര്‍ദേശം കര്‍ണാടക സര്‍ക്കാര്‍ പരിഗണിക്കുമെന്ന് സൂചന. ഇരു സംസ്ഥാനങ്ങളിലും വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുന്നതിനാല്‍ ഇതുമായി ബന്ധപ്പെട്ടുള്ള പുതുക്കിയ ഉത്തരവ് വരും ദിവസങ്ങളില്‍ പുറപ്പെടുവിക്കുമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി പി രവികുമാര്‍ അറിയിച്ചതായി ടൈംസ് ഓഫ് ഇന്ത്യ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തു. ഇതു സംബന്ധിച്ചുള്ള പുതിയ ഉത്തരവ് പുറത്തു വരുന്നതോടെ കര്‍ണാടകയില്‍ പ്രവേശിക്കാന്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് മതിയാവും. മഹാരാഷ്ട്ര, കേരളം എന്നീ സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന കുറഞ്ഞത് ഒരു ഡോസ് കോവിഡ് വാക്‌സിനെങ്കിലും എടുത്തവര്‍ക്ക് പ്രവേശനം നല്‍കാമെന്ന നിര്‍ദേശം സംസ്ഥാന സര്‍ക്കാര്‍ പരിഗണിക്കുന്നുവെന്നാണ് ചീഫ് സെക്രട്ടറിയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തത്.

അതേ സമയം കേരളത്തില്‍ കോവിഡിന്റെ ഡെല്‍റ്റ പ്ലസ് വകഭേദം റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ കര്‍ണാടകയിലേക്ക് വരുന്നവര്‍ക്ക് ആര്‍.ടി പി സി ആര്‍ പരിശോധന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്നും പരിശോധനകള്‍ തുടരുമെന്നും ചാമരാജനഗര്‍ – ദക്ഷിണ കന്നഡ ജില്ലാ അധികൃതര്‍ വ്യക്തമാക്കി. കേരളത്തിലേക്കുള്ള അതിര്‍ത്തി റോഡുകളില്‍ ഇതിനായി ചെക്ക് പോസ്റ്റുകള്‍ സ്ഥാപിക്കുമെന്ന് മംഗളൂരു ഡെപ്യൂട്ടി കമീഷണര്‍ ഡോ. രാജേന്ദ്ര അറിയിച്ചു. കാസറഗോഡ് ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന തലപ്പാടി, നെട്ടണിഗെ, മൂഡന്നൂര്‍, സാരട്ക്ക, ജാല്‍സൂര്‍ എന്നിവിടങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ചെക്‌പോസ്റ്റുകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ നിന്നും ഗുണ്ടല്‍ പേട്ട് മൂല ഹോള്‍ ചെക് പോസ്റ്റ് വഴി സംസ്ഥാനത്തേക്ക് വരുന്നവര്‍ക്കും പരിശോധന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് ചാമരാജനഗര്‍ ജില്ലാ ഭരണകൂടവും വ്യക്തമാക്കി. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കണമെന്നും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരെ മാത്രം കടത്തിവിട്ടാല്‍ മതിയെന്നും തഹസില്‍ദാര്‍ സി.ജി. രവിശങ്കര്‍ മൂലഹള്ളി ചെക് പോസ്റ്റ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം