കേരളത്തില്‍ നിന്നും കര്‍ണാടകയിലേക്ക് വരുന്നവര്‍ക്ക് ആര്‍.ടി പി.സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ അല്ലെങ്കില്‍ രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധമാക്കി

ബെംഗളൂരു: കോവിഡിന്റെ ഡെല്‍റ്റ പ്ലസ് വകഭേദം അയല്‍ സംസ്ഥാനങ്ങളിലടകം സ്ഥിരീകരിച്ച സാഹചര്യത്തില്‍
കേരളത്തില്‍ നിന്നും കര്‍ണാടകയിലേക്ക് വരുന്ന എല്ലാ യാത്രക്കാരും 72 മണിക്കൂറില്‍ കവിയാത്ത ആര്‍.ടി പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ അതല്ലെങ്കില്‍ കോവിഡ് പ്രതിരോധ വാക്‌സിന്റെ രണ്ട് ഡോസുകള്‍ സ്വീകരിച്ചതിന്റെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ കരുതണമെന്ന് നിര്‍ബന്ധമാക്കിയതായി കര്‍ണാടക സര്‍ക്കാര്‍ ഉത്തരവ് ഇറക്കി.

ടാക്‌സികളിലോ, ട്രെയിനുകളിലോ, വിമാനത്തിലോ മറ്റുമായി കേരളത്തില്‍ നിന്നും സംസ്ഥാനത്തേക്ക് എത്തുന്ന എല്ലാവര്‍ക്കും ഇത് ബാധകമെന്ന് ചീഫ് സെക്രട്ടറി രവികുമാര്‍ വ്യാഴാഴ്ച പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരിലും ട്രെയിന്‍ വഴി സംസ്ഥാനത്തിലേക്ക് എത്തുന്ന യാത്രക്കാരിലും ആര്‍.ടി പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്ന് അതാത് അധികൃതര്‍ ഉറപ്പാക്കണം. ഉത്തരവില്‍ പറയുന്നു.

ബസ് വഴിയാണ് മറ്റു സംസ്ഥാനങ്ങളിൽ നിന്നും കർണാടകയിലേക്ക് വരുന്നതെങ്കിൽ ബസ് കണ്ടക്ടർമാർ ആർ.ടി പി സി ആർ രേഖകൾ പരിശോധിച്ച് ഉറപ്പാകേണ്ടതാണ്. കേരളത്തിൽ നിന്നും കർണാടകയിലേക്കുള്ള പ്രവേശന കവാടങ്ങളിൽ ചെക്ക് പോസ്റ്റുകൾ സ്ഥാപിക്കാനും പരിശോധന കാര്യക്ഷമമാക്കാൻ മതിയായ ജീവനക്കാരെ വിന്യസിക്കാനും ദക്ഷിണ കന്നഡ, കുടക്, ചാമരാജ നഗർ, മൈസൂരു ഡെപ്യൂട്ടി കമീഷണർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

രണ്ട് ദിവസം മുമ്പ് മഹാരാഷ്ട്രയിൽ നിന്നുള്ള യാത്രക്കാർക്കും ഇതേതരത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ആർ.ടി. പിസിആർ പരിശോധനയോ അതല്ലെങ്കിൽ കോവിഡ് പ്രതിരോധ വാക്സിൻ്റെ ഒരു ഡോസെങ്കിലും സ്വീകരിച്ചതിൻ്റെ വാക്സിനേഷൻ സർട്ടിഫിക്കറ്റാണ് മഹാരാഷ്ട്രയിൽ നിന്നുള്ള യാത്രക്കാർക്ക് നിർദേശിച്ചത്.

ഉത്തരവ് വായിക്കാം :

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം