നെയ്യ്, വെണ്ണ, പാൽപ്പൊടി എന്നിവയുടെ വില കുറച്ചു

ബെംഗളൂരു: സംസ്ഥാനത്ത് നെയ്യ്, വെണ്ണ, പാൽപൊടി തുടങ്ങിയവയുടെ വില കുറച്ചു. കോവിഡ് പ്രതിസന്ധി കണക്കിലെടുത്താണ് ജനങ്ങൾക്ക് സഹായകരമായ രീതിയിൽ വില കുറച്ചതെന്ന് കെ.എം.എഫ് അധികൃതർ അറിയിച്ചു. ഒരു കിലോ നെയ്യുടെ വില 470 രൂപയിൽനിന്ന് 450 രൂപയായും ഒരു കിലോ വെണ്ണയുടെ വില 440 രൂപയിൽനിന്ന് 420 രൂപയായും ഒരു കിലോ പാൽപൊടിയുടെ വില 300 രൂപയിൽനിന്ന് 270 രൂപയുമായാണ് കുറച്ചത്.

കോവിഡ് വ്യാപനത്തിന്‍റെ ഒന്നാം ഘട്ട സമയത്തും പാൽ ഉൽപന്നങ്ങളുടെ വില കുറച്ചിരുന്നു.  വിലകുറച്ചതിന് പുറമെ നന്ദിനി പനീരിനൊപ്പം വെണ്ണ സൗജന്യമായും നൽകിയിരുന്നു. സമാനമായ രീതിയിലാണ് രണ്ടാം ഘട്ട വ്യാപനത്തിൽ ജനങ്ങളുടെ പ്രതിസന്ധി മനസിലാക്കി വില കുറക്കുന്നത്. രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ പാൽ ഉൽപാദിപ്പിക്കുന്ന രണ്ടാമത്തെ സ്ഥാപനമാണ് കർണാടക മിൽക്ക് ഫെഡറേഷൻ (കെ.എം.എഫ്).


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം