മൂന്ന് കവിതകൾ

 

 

മൂന്ന് കവിതകൾ
നാസർ നീലസാന്ദ്ര

ശാപഗ്രസ്തന്‍

രാപലുകള്‍
ധ്യാനിച്ചത്
അവള്‍ക്കായിരുന്നു
പൊന്നും, ഉടയാടകളും, ആഘോഷങ്ങളും,
കരുതിവച്ചത്
കണ്‍വെട്ടത്തിലൊരിടത്ത് കാണാമെന്നോര്‍ത്താണ്
നല്‍കിയ തൊക്കൊയും, കാട്ടാളാ……… നീ തിന്നിട്ടന്റെ മകളെ
തന്നിരുന്നങ്കില്‍
ദുഷ്ടരാക്ഷസാ
കൊന്നു കളഞ്ഞില്ലെ
യാ പൊന്നിന്‍ കുടത്തെ

നീ കിരണല്ല
കിങ്കരനാണ്

എത്ര കിട്ടിയാല്‍ മതിയാകുo നിനക്ക്
ശാപഗ്രസ്ത്രാ
വരും നാളുകള്‍
നിലാവെളിച്ചം
കാണരുത് നീ ……

ഒന്നല്ല പത്തല്ല
നുറു പവന്‍
കുടെ കാറൊന്ന്
ഏക്കര്‍ ഭൂമിയും
എന്നിട്ടും
കൊന്നിട്ട നീയും മനുഷ്യനോ ….

 

ഫാദേര്‍സ് ഡേ

അടക്കപ്പെട്ടത് ഭൗതിക ശരീരം മാത്രം
നേരിലന്നെ പോലെ എന്നും വിളിച്ചുണര്‍ത്തുണ്ടന്നെ
എണ്ണപ്പെടുന്ന ഒരോ
നിമിഷവും അങ്ങിലേക്കെന്ന സത്യം എന്നെ സന്തോഷവാനാക്കുന്നു

വാപ്പാ
എന്റെ പ്രതീക്ഷയുടെ നാളുകളില്‍
അറിവില്ലായമ യുടെ നേരങ്ങളില്‍ കൂടെ
നിങ്ങള്‍ മാത്രമായിരുന്നു

എന്നെ തോളത്തുയര്‍ത്തിയത്
കവിളില്‍ ഉമ്മ വെച്ചത്
ആഗ്രഹങ്ങളില്‍ കുടെനിന്നതിന്ന്
ഒന്നും തിരിച്ചു നല്‍കാനായില്ലെനിക്ക്

നക്ഷത്രങ്ങള്‍ക്കകലെ നിന്ന് എന്നെ നോക്കണേ – – – – – .

വീണ്ടും കുഞ്ഞാവണമെനിക്ക്
വാപ്പാ……….. അങ്ങയുടെ മടിയില്‍ ഞാനെത്ര സുരക്ഷിതനായിരുന്നു
വാപ്പാ……..
അങ്ങിലാത്ത നീണ്ട വര്‍ഷങ്ങള്‍ തീക്ഷണതയേറിയ
നൂറ്റാണ്ടുകളായെനിക്ക്

മീസാന്‍ കല്ലുകള്‍ എന്നെയും കാത്തിരിക്കുന്നുണ്ട്
ഒരു നാള്‍ — എന്നെയും —- .കാത്ത്

ഞാനും വരും iiiii

ജന്മദിനം

നരകള്‍ സാക്ഷി
കാലമേ ക്ഷമ
ചിന്തകളേ നന്ദി…..

യാത്രാരംഭ ദിനം
പുലരികളേയറിയില്ലായിരുന്നു
മോഹമെന്നതൊന്നില്ലായിരുന്നു
തിരിച്ചറിവിന്റെ വഴികളിലെത്ര
ചന്ദ്രകാലം കഴിഞ്ഞു
യൗവന ചിന്തകളില്‍
വിരിഞ്ഞ മലരുകള്‍
വിടര്‍ന്നു വളര്‍ന്നു

വഴികള്‍
ഐശ്വര്യമായി
ചെയതതിനപ്പുറം
പ്രതീക്ഷകള്‍
അങ്ങവിടെ
നക്ഷത്രങ്ങള്‍ എന്നെ നോക്കി ചിരിക്കുന്നു
അവര്‍ മുന്നേ പോയവരാണോ ……
അപ്പുറത്തും പുലരികളുണ്ടോ

ചാരുകസേര
മാടി വിളിക്കുന്നു

ഇനി ഞാന്‍ ……..


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം