ബോളിവുഡ് ഇതിഹാസതാരം ദിലീപ് കുമാർ അന്തരിച്ചു

മുംബൈ: ബോളിവുഡ് ഇതിഹാസതാരം ദിലീപ് കുമാർ അന്തരിച്ചു. 98 വയസ്സായിരുന്നു. ന്യുമോണിയയെ തുടര്‍ന്ന് ഒരാഴ്ചയായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രാവിലെ ഏഴരയോടെയായിരുന്നു അന്ത്യം. വളരെ വൈകാരികത നിറഞ്ഞ അഭിനയം കാഴ്ച വക്കുന്ന ദിലീപ് കുമാര്‍ ഇന്ത്യന്‍ ചലച്ചിത്രത്തിലെ മികച്ച നടന്മാരില്‍ ഒരാളായാണ് കണക്കാക്കപ്പെടുന്നത്. നിലവില്‍ പാകിസ്ഥാന്റെ ഭാഗമായ പെഷര്‍വാറില്‍ 1922നാണ് ദിലീപ് കുമാറിന്റെ ജനനം. പദ്മവിഭൂഷണും ദാദാസാഹിബ് ഫാൽക്കെ പുരസ്കാരങ്ങളും നൽകി രാജ്യം ആദരിച്ചിട്ടുണ്ട്.

മുഹമ്മദ് യൂസഫ് ഖാന്‍ എന്ന ദിലീപ് കുമാറിന്റെ ആദ്യ ചിത്രം 1947 പുറത്തിറങ്ങിയ ജ്വാര്‍ ഭട്ടയാണ്. 1940, 1950, 1960, 1980 കാലഘട്ടത്തില്‍ ധാരാളം മികച്ച ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അഭിനയത്തില്‍ ട്രാജഡി കിംഗ് എന്നാണ് അറിയപ്പെട്ടിരുന്നത്. ഫിലിംഫെയര്‍ അവാര്‍ഡ് ആദ്യമായി നേടിയ നടന്‍ അദ്ദേഹമാണ്. ഏറ്റവും കൂടുതല്‍ തവണ മികച്ച നടനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ച നടന്‍ എന്ന റെക്കോഡ് അദ്ദേഹത്തിന്റെ പേരിലാണ്. ദാദാ ഫാല്‍കേ അവാര്‍ഡും പത്മവിഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചു. ഭാര്യ: പ്രശസ്തതാരം സൈറാ ബാനു.

ദേവദാസ്, ആസാദ്, മുഗള്‍ ഇ അസം, ഗംഗാ യമുനാ, രാം ഔര്‍ ശ്യാം, ശക്തി, കര്‍മ, ഊദാഗര്‍ തുടങ്ങിയ ദിലീപ് കുമാറിന്റെ പ്രശസ്ത സിനിമകളാണ്.

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം