മേക്കേദാട്ട് പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ

ബെംഗളൂരു: മേക്കേദാട്ട് പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ പറഞ്ഞു. തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ പദ്ധതിയോട് എതിര്‍പ്പ് പ്രകടിപ്പിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രി സംസ്ഥാനത്തിന്റെ നിലപാട് വ്യക്തമാക്കിയത്. പദ്ധതി ഒഴിവാക്കില്ലെന്നു ഇത് സംബന്ധിച്ച് കര്‍ണാടകയിലെ ജനങ്ങള്‍ക്ക് സംശയമൊന്നും വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി ഇരു സംസ്ഥാനങ്ങള്‍ക്കും ഗുണം ചെയ്യുമെന്നതിനാല്‍ നടപ്പാക്കാന്‍ സഹകരിക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയോട് സൗഹാര്‍ദപരമായി അഭ്യര്‍ഥിച്ചതാണെന്നും എന്നാല്‍ അനുകൂലമായിട്ടല്ല പ്രതികരിച്ചതെന്നും യെദിയൂരപ്പ പറഞ്ഞു. പദ്ധതി കാര്യത്തില്‍ എല്ലാ ഘടകങ്ങളും കര്‍ണാടകക്ക് അനുകൂലമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പദ്ധതിക്ക് പിന്തുണ അഭ്യര്‍ഥിച്ച് ശനിയാഴ്ചയാണ് മുഖ്യമന്ത്രി തമിഴ്നാട് മുഖ്യമന്ത്രിക്ക് കത്തെഴുതിയത്. എന്നാല്‍ പദ്ധതിയുമായി കര്‍ണാടക മുന്നോട്ടു പോകരുതെന്നും പദ്ധതി നടപ്പിലായാല്‍ തമിഴ്‌നാട്ടിലെ കര്‍ഷകരെ അത് ദോഷകരമായി ബാധിക്കുമെന്നുമായി തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ പ്രതികരണം.

ബെംഗളൂരുവിലും സമീപ ജില്ലകളിലും കുടിവെള്ളമെത്തിക്കുന്നതിനാണ് 2013 ല്‍ രാമനഗര ജില്ലയിലെ കനകപുര താലൂക്കിലെ മേക്കേദാട്ടില്‍ കര്‍ണാടക സര്‍ക്കാര്‍ അണക്കെട്ട് പ്രഖ്യാപിച്ചത്. നഗരത്തിലേക്ക് 4.75 ടി.എം.സി. ജലം എത്തിക്കുന്നതിന് പുറമേ അണക്കെട്ടില്‍ നിന്നും 400 മെഗാവാട്ട് വൈദ്യുതി ഉല്‍പാദനവും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. 9000 കോടി രൂപയാണ് അണക്കെട്ടിന്റെ പദ്ധതി ചെലവ്. പദ്ധതിയെ എതിര്‍ത്ത് തമിഴ്‌നാട് സുപ്രീം കോടതിയില്‍ നല്‍കിയ ഹരജി പരിഗണയിലാണ്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം