കോവിഡ് പ്രതിരോധത്തിന് 23,123 കോടി രൂപയുടെ പാക്കേജ്

ന്യൂഡല്‍ഹി: കോവിഡ് മഹാമാരി തടയാന്‍ 23,123 കോടി രൂപയുടെ അടിയന്തര ആരോഗ്യ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. മന്ത്രിസഭാ പുന:സംഘടനക്ക് ശേഷം വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭയുടെ ആദ്യ യോഗത്തിലാണ് തീരുമാനം. 2022 മാര്‍ച്ച് 31 നുള്ളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ സംയുക്തമായി പാക്കേജ് നടപ്പിലാക്കുമെന്ന് ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ 15,000 കോടി രൂപ വഹിക്കും. ബാക്കി തുക സംസ്ഥാന സര്‍ക്കാറുകളില്‍ നിന്നും കണ്ടെത്തും. ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കാനാണ് തുക പ്രധാനമായും ചിലവഴിക്കുന്നത്. രാജ്യത്തെ 736 ജില്ലകളിലായി ശിശുരോഗ വകുപ്പുകള്‍ തുടങ്ങും. 2.4 ലക്ഷം സാധാരണ മെഡിക്കല്‍ കിടക്കകളും 20000 ഐ സിയു ബെഡുകളും ഒരുക്കുകയും ഇതില്‍ 20 ശതമാനം കിടക്കകള്‍ കുട്ടികള്‍ക്കായി മാറ്റി വെക്കുകയും ചെയ്യും.

ഓക്‌സിജനും മരുന്നും സംഭരിക്കാനായി ജില്ലാതലത്തില്‍ സംവിധാനമേര്‍പ്പെടുത്തുമെന്നും ഇതു വഴി ഭാവിയില്‍ ഓക്‌സിജന്‍ കിടക്കകള്‍, അടിയന്തരമരുന്നുകള്‍ എന്നിവയുടെ ക്ഷാമം തീരുമെന്നും മന്ത്രി പറഞ്ഞു. 8800 ആംബുലന്‍സുകള്‍ അധികമായി ഏര്‍പ്പെടുത്തും. ഓരോ സംസ്ഥാനങ്ങള്‍ക്കും പ്രതിദിനം 21.5 ലക്ഷം പരിശോധനയെങ്കിലും നടത്താനുള്ള സഹായം നല്‍കുമെന്നും മന്ത്രി അറിയിച്ചു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം