വടക്കന്‍ കര്‍ണാടകയിലെ അഞ്ച് ജില്ലകളില്‍ വ്യവസായ ഹബുകള്‍ നിര്‍മിക്കുന്നു

ബെംഗളൂരു: വടക്കന്‍ കര്‍ണാടകയിലെ അഞ്ച് ജില്ലകളില്‍ വ്യവസായ ഹബുകള്‍ നിര്‍മിക്കുന്നു. ബീദര്‍, കല്‍ബുര്‍ഗി, കൊപ്പല്‍, റായിച്ചൂരു, യാദ്ഗിര്‍ എന്നീ ജില്ലകളിലാണ് വ്യവസായ ഹബുകള്‍ തുറക്കുകയെന്ന് സംസ്ഥാന വ്യവസായ മന്ത്രി ജഗദീഷ് ഷെട്ടാര്‍ അറിയിച്ചു. സംസ്ഥാന സർക്കാറിൻ്റെ 2020-24 വർഷങ്ങളിലെ പുതിയ വ്യവസായ നയപ്രകാരം ബെംഗളൂരുവിന് പുറത്ത് മറ്റ് ജില്ലകളിലെ ചെറിയ നഗങ്ങളിലേക്ക് കൂടി വ്യവസായ മേഖലകള്‍ വികസിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ഇത് വഴി നൂറ് കണക്കിന് ആള്‍ക്കാര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

5000 കോടി രൂപ മുതല്‍ മുടക്കില്‍ കൊപ്പല്‍ ജില്ലയില്‍ കളിപ്പാട്ട നിര്‍മാണ ക്ലസ്റ്ററിന് സര്‍ക്കാര്‍ തറക്കല്ലിട്ടിരുന്നു. ഇത് പൂര്‍ത്തിയാവുന്നതോടെ 10000 പേര്‍ക്ക് തൊഴില്‍ ലഭ്യമാകുമെന്നാണ് കരുതുന്നത്. സംസ്ഥാന സർക്കാറിൻ്റെ 2020-24 വർഷങ്ങളിലെ പുതിയ വ്യവസായ നയപ്രകാരം

ബീദറിലേയും കൽ ബുർഗിയിലേയും വിമാനത്താവളങ്ങൾ വഴി ബെംഗളൂരുവിനേയും ഹുബ്ബള്ളി- ബെളഗാവി വിമാനത്താവളങ്ങൾ വഴി ഹൈദരബാദ് – തെലങ്കാനയേയും പരസ്പരം ബന്ധപ്പെടുത്തി വ്യോമ, റെയിൽ, റോഡ് തുടങ്ങിയ എല്ലാ ഗതാഗത സംവിധാനങ്ങളും ഉപയോഗപ്പെടുത്തി അഞ്ച് ജില്ലകളിലെ വ്യാവസായിക രംഗത്തെ പുത്തൻ ഉണർവിനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ഷെട്ടാർ പറഞ്ഞു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം