സിക്ക വൈറസ്; കേരളത്തില്‍ എല്ലാ ജില്ലകളിലും ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: കേരളത്തില്‍ ആദ്യമായി സിക്ക വൈറസ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ എല്ലാ ജില്ലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാറശ്ശാല സ്വദേശിയായ 24 കാരിയായ ഗര്‍ഭിണിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിന് പുറമെ പൂനയിലേക്ക് പരിശോധനക്ക് അയച്ച 19 സാമ്പിളുകളിൽ 13 പേർക്ക് രോഗം സ്ഥിരീകരിച്ചതായി സംശയമുണ്ടെന്നും എന്നാൽ ഇതു സംബന്ധിച്ച് വ്യക്തത ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

ജൂണ്‍ 28 നാണ് യുവതി പനി, തലവേദന, ചുവന്ന പാടുകള്‍ തുടങ്ങിയ ലക്ഷണങ്ങളോടെ ചികിത്സ തേടിയത്. തുടര്‍ന്ന് പൂനെയിലെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ജൂലൈ ഏഴിന് യുവതി പ്രസവിച്ചു. യുവതിയുടെ ആരോഗ്യ നില തൃപ്തികരമാണ്.

സിക്ക വൈറസ്

പകല്‍ നേരങ്ങളില്‍ കാണപ്പെടുന്ന ഈഡിസ് കൊതുകുകളാണ് സിക്കാ വൈറസ് പരത്തുന്നത്. ഇവ വായുവിലൂടെ പകരില്ല. തലവേദന, പനി, പേശികളില്‍ വേദ, കണ്ണുവീക്കം, തൊലിയില്‍ ചുവന്ന പാടുകള്‍ ചെങ്കണ്ണ് എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. ഏലിസ, ആര്‍ടി. പിസിആര്‍ പരിശോധനകളിലൂടെ രോഗനിര്‍ണയം നടത്താം.

1947 ഏപ്രിലില്‍ കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ഡയിലെ സിക്ക എന്ന വനപ്രദേശത്തിലെ കുരങ്ങുകളിലാണ് വൈറസ് രോഗം ആദ്യമായി സ്ഥിരീകരിക്കുന്നത്. ഇതോടെയാണ് കാടിന്റെ പേരായ സിക്ക എന്ന പേരില്‍ വൈറസ് അറിയപ്പെട്ടു തുടങ്ങിയത്.

1952 ല്‍ ലാണ് ഈ രോഗം ആദ്യമായി മനുഷ്യരില്‍ കണ്ടെത്തിയത്. 71 ഓളം രാജ്യങ്ങളില്‍ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഡെങ്കിപ്പനി, മഞ്ഞപ്പനി, ജപ്പാനീസ് മസ്തിഷ്‌ക്കജ്വരം, ഹൈപ്പറ്റൈറ്റിസ്-സി, വെസ്റ്റ് നൈല്‍ വൈറസ് ബാധ എന്നിവ ബാധിച്ചാലുള്ള സമാന ലക്ഷണങ്ങളാണ് സിക്കക്ക് ഉള്ളത്. ഗര്‍ഭിണികളെയാണ് സിക്ക വൈറസ് സാരമായി ബാധിക്കുന്നത്. 2015ല്‍ രോഗവ്യാപനം ഉണ്ടായപ്പോള്‍ ഗര്‍ഭിണികളില്‍ നിന്നും ഗര്‍ഭസ്ഥ ശിശുക്കളിലേക്ക് രോഗം പടരുന്നതായി കണ്ടെത്തിയിരുന്നു. ഗര്‍ഭാവസ്ഥയില്‍ രോഗം ബാധിച്ചാല്‍ കുഞ്ഞിന് ജനിതക വൈകല്യത്തിന് കാരണമായേക്കും. മുതിര്‍ന്നവര്‍ക്ക് രോഗം ബാധിച്ചാല്‍ നാഡീ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം